തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കില്ലെന്നും, ഉണ്ണികൃഷ്ണന് പോറ്റിയേയും പ്രവാസി വ്യവസായിയേയും അറിയില്ലെന്നും ഡിണ്ടിഗല്‍ സ്വദേശി ഡി മണി എസ്ഐടിക്ക് മൊഴി നല്കിഎന്ന് റിപ്പോർട്ട് . മണിക്ക് പിന്നില്‍ ഇറിഡിയം തട്ടിപ്പു സംഘമാണെന്നാണ് എസ്ഐടിയുടെ ഊഹം.
ഇന്നലെ ചോദ്യം ചെയ്യപ്പെട്ട മണിയുടെ സഹായി ശ്രീകൃഷ്ണന് ഇറിഡിയം തട്ടിപ്പു കേസിലെ പ്രതിയാണ്.വിരുതുനഗര്‍ സ്വദേശിയാണ് ഇയാൾ . കേരളത്തിലെയും തമിഴ്നാട്ടിലെയും പല പ്രമുഖര്‍ ഉള്‍പ്പെടെ പലരെയും സംഘം തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നും എസ്ഐടി കണ്ടെത്തി.
മണിയുടെ സംഘത്തിന്റെ മൊഴിയില്‍ ദുരൂഹത ഉണ്ടെന്നാണ് എസ്ഐടിയുടെ നിഗമനം . മണിയെ കേന്ദ്രീകരിച്ച് അന്വേഷണം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.
കഴിഞ്ഞ പത്തു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ അടക്കം വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് രണ്ടു തവണ വന്നിട്ടുണ്ടെന്നാണ് മണി പറഞ്ഞത്. മണിയുടെ സഹായി ശ്രീകൃഷ്ണന് ഇറിഡിയം തട്ടിപ്പുകേസില്‍ തമിഴ്നാട്ടില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും എസ്ഐടിക്ക് വിവരം ലഭിച്ചിട്ടുണ്ട് .

