വത്തിക്കാൻ, കൊല്ലം: കൊല്ലം രൂപത അൽമായ കമ്മീഷൻ സെക്രട്ടറി, പാസ്റ്ററൽ കൌൺസിൽ മെമ്പർ, krlcc രൂപത പ്രതിനിധിയുമായ പ്രൊഫ. എസ്സ് വർഗീസ്സിന് വിശ്വാസ പരിപോഷണത്തിനും സഭാ ആദ്ധ്യാത്മീക പ്രവർത്തനത്തിനും ഉള്ള പരിശുദ്ധ പിതാവിന്റെ ബഹുമതിയായ ബെനെമെരെന്തി പുരസ്കാരം.കത്തോലിക്കാ സഭയുടെ സേവനത്തിനായി പുരോഹിതർക്കും സാധാരണക്കാർക്കും മാർപ്പാപ്പ നൽകുന്ന മെഡലാണ് ബെനമെരെന്തി മെഡൽ.

പേപ്പൽ ആർമിയിലെ സൈനികർക്കുള്ള അവാർഡ് എന്ന നിലയിൽ ആദ്യം സ്ഥാപിതമായ ഇത് ഇപ്പോൾ ഒരു സിവിൽ അവാർഡ് ആണ്. ഇപ്പോഴും പൊന്തിഫിക്കൽ സ്വിസ് ഗാർഡിലെ അംഗങ്ങൾക്കും നല്കപ്പെടുന്നു..
ലത്തീൻ സമുദായത്തിൽ നിന്നുള്ള ആദ്യ യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പളും, മുൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മെമ്പറും ആയിരുന്നു പ്രൊഫ. എസ്സ് വർഗീസ്. കൊല്ലം രൂപതയിൽ കുമ്പളം ഇടവകയിൽ കിഴക്കേടത്തു സെബാസ്ത്യന്റെയും ലോറൻസിയായുടെയും മകനാണ്.
കൊല്ലം രൂപതാ ജൂബിലി സമാപന ചടങ്ങിൽ രൂപത അധ്യക്ഷൻ ബിഷപ്പ് പോൾ മുല്ലശ്ശേരി അവാർഡ് നൽകി രൂപതയുടെ ആദരം അറിയിച്ചു. രൂപതയിലെ വൈദീകരും സന്യസ്ഥരും അൽമായ പ്രതിനിധികളും സന്നിഹിതരായിരുന്നു.

