ലണ്ടൻ :കേരള റോമൻ കാത്തലിക് ചാപ്ലൈൻസി ലണ്ടന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷമായ “പിറവി 2025” ലണ്ടനിൽ അരങ്ങേറി. കെ ആർ എൽ സി സി ലാറ്റിൻ ഡേ ജൂബിലി ആഘോഷങ്ങൾ ലണ്ടൻ ന്യൂ ഹാം ടൌൺ ഹാളിൽ ഈസ്റ്റ് ഹാം എം പി സർ സ്റ്റീഫൻ ടിംസ് ഉദ്ഘാടനം ചെയ്തു.
കേരള റോമൻ കാത്തലിക് ലണ്ടൻ ചാപ്ലയിൻ ഫാ . വിങ്സ്റ്റൻ വാവച്ചൻ ആമുഖ സന്ദേശം നൽകി. വെസ്റ്റ് മിനിസ്റ്റർ ഓക്സിലറി ബിഷപ്പ് പോൾ മക്ലീൻ ക്രിസ്തുമസ് സന്ദേശം നൽകിയ ചടങ്ങിൽ ചാപ്ലൈൻസി സെക്രട്ടറി ക്ലറിൻ ക്ളീറ്റസ് 2025-ലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഈസ്റ്റ് ഹാം ഇടവക വികാരി ഫാ . കാനൻ ബോബ് , ഫാ . ജെറാൾഡ് സാവിയോ , ഫാ .ഷജിൻ ജോസ് , ഫാ . സജി ,ഫാ . അനിൽ , ക്ലാര പീറ്റർ , ജോസ് അലക്സാണ്ടർ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.
ക്രിസ്തുമസ് കരോൾ, മാർഗം കളി, ഡ്രാമ, സിനിമാറ്റിക് ഡാൻസ് ഗാനമേള തുടങ്ങീ ലണ്ടനിലെ ന്യൂ ഹാം ടൌൺ ഹാളിൽ തിങ്ങി നിറഞ്ഞ മലയാളികളെ സാക്ഷ്യം വഹിച്ച ആഘോഷങ്ങൾക്ക് ഫാ . വിങ്സ്റ്റൻ ,ക്ലറിൻ ക്ളീറ്റസ്, എഡ്വേഡ് ,ഗോഡറിക് , ബൈജു , മിൽഡ, പിറവി സെലിബ്രേഷൻ കമ്മിറ്റി അംഗങ്ങൾ ലണ്ടനിലെ ക്രിസ്തുമസ് ആഘോഷമായ പിറവി 2025-ന് നേതൃത്വം നൽകി

