കൊച്ചി: കേരള കാത്തലിക് യൂത്ത് മൂവ്മെൻറ് (കെസിവൈഎം) വരാപ്പുഴ അതിരൂപതയുടെ സുവർണ ജൂബിലി ആഘോഷങ്ങളുട സമാപന സമ്മേളനം വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ് ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. മന്ത്രി പി. രാജീവ് മുഖ്യാതിഥിയായിരുന്നു.എറണാകുളം ഇൻഫന്റ് ജീസസ് പാരിഷ് ഹാളിൽ നടന്ന യോഗത്തിൽ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു.
ഹൈബി ഈഡൻ എം.പി, കെസിവൈഎം സ്ഥാപക പ്രസിഡന്റ് അഡ്വ.ആന്റണി എം. അമ്പാട്ട്, ഒസിഡി മഞ്ഞുമ്മൽ പ്രൊവിൻഷ്യൽ ഫാ. അഗസ്റ്റിൻ മുള്ളൂർ
ഒസി ഡി, കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, കെസിവൈഎം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് പോൾ ജോസ്, കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രസിഡന്റ് റോയ് ഡിക്കുഞ്ഞ, കെസിവൈഎം ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഫാ.അനൂപ് കളത്തിത്തറ OSJ, അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ., പ്രൊമോട്ടർ ഫാ. എബിൻ ജോസ് വാര്യത്ത്, അതിരൂപത യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ. ജിജു ക്ലീറ്റസ് തിയ്യാടി, മുൻ പ്രസിഡന്റ് ആഷ്ലിൻ പോൾ, അതിരൂപത വൈസ് പ്രസിഡന്റ്, ദിൽമ മാത്യു എന്നിവർ പ്രസംഗിച്ചു.
ട്രഷറർ ജോയ്സൺ പി.ജെ., എക്സിക്യൂട്ടീവ് അംഗങ്ങളായ അരുൺ വിജയ് എസ്., ഫെർഡിൻ ഫ്രാൻസിസ്, അരുൺ സെബാസ്റ്റ്യൻ, ജോമോൻ ആന്റണി, അമൽ ജോർജ്, അമല റോസ്, മാനുൽ ബെന്നി, അഥീന നിക്സൺ, ജോയൽ പി.ജെ, മേഖല ഭാരവാഹികൾ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

