പറവൂർ: ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന അനിഷ്ട സംഭവങ്ങൾ ക്രൈസ്തവരിൽ ആശങ്ക യുളവാക്കുന്നതാണെന്നും ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിൽ ഭരണഘടനാപരമായി എല്ലാ വിഭാഗങ്ങൾക്കും സംരക്ഷണം ഉണ്ടായിട്ടും ഇത്തരം സംഭവങ്ങൾ മതേതരത്വത്തോടുള്ള വെല്ലുവിളി ആണെന്നും കെ എൽ സി എ കോട്ടപ്പുറം രൂപത സെക്രട്ടറിയേറ്റ്.
കൈസ്തവർക്ക് നേരെയുള്ള അക്രമണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസിന്റെ വാട്സാപ്പ് സർക്കാർ ബ്ലോക്ക് ചെയ്തിരുക്കുന്നു, ഇതിനെതിരെ KLCA രൂപതാ സമിതിയുടെ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു .
രൂപതകാര്യാലയത്തിൽ ചേർന്ന യോഗത്തിൽ രൂപതാ പ്രസിഡണ്ട് അനിൽ കുന്നത്തൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോൺസൺ വാളൂർ,E.D ഫ്രാൻസീസ്, അലക്സ് താളു പാടത്ത്, ജോൺസൺ മങ്കുഴി, കൊച്ചുത്രേസ്യ, ജോസഫ് കോട്ടപറമ്പിൽ, ഡഗ്ലസ് ആന്റണി, ജിനി ജയ്സൺ, ടോമി തൗണ്ടശ്ശേരി, പോൾസൺ ചക്കാലക്കൽ, ജെയിംസ് ഇലഞ്ഞി വേലിൽ എന്നിവർ പ്രസംഗിച്ചു.

