കൊച്ചി: സിൽവെസ്റ്റർ കൊച്ചിൻ്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് കൊച്ചിൻ കാർണിവൽ കമ്മിറ്റിയോട് ചേർന്നുകൊണ്ട് ‘O Natal Bom Natal’ ഓൾ കേരള കരോൾ കോമ്പറ്റീഷൻ നടത്തപ്പെട്ടു.
പ്രശസ്ത ഗായകനായ ഫാ. ബിബിൻ ജോർജ് തറേപ്പറമ്പിൽ കരോൾ മത്സരം ഉദ്ഘാടനം ചെയ്തു. കൺവീനർ ഫാ. ജോഷി ഏലശ്ശേരി അധ്യക്ഷത വഹിച്ചു. കൊച്ചി രൂപത ചാൻസിലർ ഫാ. ജോണി സേവ്യർ പുതുക്കാട്ട് ആമുഖ പ്രഭാഷണം നടത്തി.
ജോർജ് നിർമൽ, പ്രിൻസ് ജോസഫ്, ടീന മേരി എബ്രഹാം എന്നിവർ അടങ്ങിയ പാനലാണ് മത്സരത്തിൻ്റെ വിധിനിർണയം നടത്തിയത്. മത്സരത്തിൻ്റെ സമ്മാനദാന ചടങ്ങ് കൊച്ചി രൂപത മെത്രാൻ ആൻ്റണി കാട്ടിപ്പറമ്പിൽ നിർവഹിച്ചു. ഒന്നാം സമ്മാനമായ 25,025 രൂപയ്ക്കും ട്രോഫിക്കും ഓച്ചൻതുരുത്ത് ടീം അർഹരായി.
രണ്ടാം സമ്മാനമായ 20,025 രൂപയും ട്രോഫിയും എ ആർ ബാൻഡും, മൂന്നാം സമ്മാനമായ 15,025 രൂപയും ട്രോഫിയും സെൻ്റ് സെബാസ്റ്റ്യൻസ് തോപ്പുംപടി ടീമും കരസ്ഥമാക്കി. ജോയിൻ്റ് കൺവീനർ ജിക്സൺ പീറ്റർ, സിൽവെസ്റ്റർ കോർ ടീം അംഗം ഫാ. മെൽറ്റസ് ചാക്കോ കൊല്ലശ്ശേരി, ഫാ. സച്ചിൻ പഴേരിക്കൽ, ഫാ. നിഖിൽ സേവ്യർ, കാസി പൂപ്പന, എബിൻ തോമസ്, ഡാനിയ ആൻ്റണി, അന്ന സിൽഫ, ആൻ്റണി നിതീഷ്, ടോം ആൻ്റണി, ആൽവിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.

