ഹൈദരാബാദ്: ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ ഐഎസ്ആര്‍ഒയുടെ അതിശക്തമായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 LVM3 അമേരിക്കന്‍ സ്വകാര്യ കമ്പനിയായ എഎസ്ടി സ്പേസ് മൊബൈലിന്റെ ഉപഗ്രഹം വിക്ഷേപിച്ചു. ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് ശ്രീഹരിക്കോട്ടയില്‍ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചത്.
61,000 കിലോയാണ് ബ്ലൂബേഡ് 6 എന്ന ഉപഗ്രഹത്തിന്റെ ഭാരം. പ്രത്യേക ഉപകരണങ്ങളൊന്നുമില്ലാതെ ബഹിരാകാശത്തുനിന്നും നേരിട്ട് സാധാരണ സ്മാര്‍ട്ട്ഫോണുകളിലേക്ക് ബ്രോഡ്ബാന്‍ഡ് എത്തിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം.
ഐഎസ്ആര്‍ഒയുടെ വിക്ഷേപണ വാഹനമായ എല്‍വിഎം-3 ബ്ലൂബേഡ് 6 ഉപഗ്രഹത്തെ 16 മിനിറ്റ് കൊണ്ട് ഭൂമിയില്‍ നിന്ന് 520 കിലോമീറ്റര്‍ മാത്രം അകലെയുളള ഭ്രമണപഥത്തിലെത്തിക്കും. ഭ്രമണപഥത്തില്‍ എത്തിയാലുടന്‍ 223 ചതുരശ്ര മീറ്റര്‍ നീളത്തിലുളള ആന്റിനകള്‍ വിരിയും . ഇതോടെ വലിയ വാണിജ്യ വാര്‍ത്താ വിനിമയ ഉപഗ്രഹമെന്ന ഖ്യാതി ബ്ലൂബേഡ് സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ . നേരത്തെ 4,400 കിലോ ഭാരമുളള ഉപഗ്രഹം നവംബര്‍ 2-ന് ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചിരുന്നു

