രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണകാലത്തെ ഒടുവിലത്തെ ലോക കേരളസഭയാണ് ഇത്തവണത്തേത്.നിയമ സഭയുടെ ബജറ്റ് സമ്മേളന കാലയളവിലാണ് മൂന്ന് ദിവസത്തെ ലോക കേരള സഭ തിയതികള്‍ നിശ്ചയിച്ചിരിക്കുന്നത്. നിയമസഭയ്ക്ക് അവധി നല്കി ലോക കേരള സഭയ്ക്കായി നിയമസഭ വേദിയാകും.ലോക കേരളസഭയ്ക്ക് എതിരെ പ്രതിപക്ഷം നിരന്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് അഞ്ചാം പതിപ്പിന്റെ ഷെഡ്യൂള്‍ നിശ്ചയിച്ചിരിക്കുന്നത്.
ലോക കേരള സഭ ചേരുന്നതിലൂടെ പ്രവാസികള്‍ക്ക് എന്ത് ഗുണമാണുള്ളത് എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെ ഇത്തവണയും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയേക്കും.

