തിരുവനന്തപുരം : 35-60 പ്രായപരിധിയിൽ ജോലിയില്ലാതത സ്ത്രീകൾക്കുളള പെൻഷൻ പദ്ധതി നടപ്പാക്കാൻ സർക്കാർ നടപടി തുടങ്ങി. ‘സ്ത്രീസുരക്ഷാ പദ്ധതി’ എന്ന പേരിൽ , പ്രതിമാസം 1000 രൂപ പെൻഷനുളള അപേക്ഷകൾ തിങ്കളാഴ്ച സ്വീകരിച്ചുതുടങ്ങുമെന്ന് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.
സ്ത്രീ സുരക്ഷാ പദ്ധതി 22/12/2025 മുതൽ KSMART സോഫ്റ്റ് വെയർ മുഖേനെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ് . അപേക്ഷകൾ സമർപ്പിക്കുന്നതിനായി https://ksmart.lsgkerala.gov.in എന്ന പോർട്ടലിൽ സിറ്റിസൺ ലോഗിനിൽ പ്രവേശിക്കുക . സിറ്റിസൺ ലോഗിനിൽ Apply ക്ലിക്ക് ചെയ്ത് ഇടത് വശത്ത് താഴെയുള്ള Social Security Pension ക്ലിക്ക് ചെയ്ത് Apply for Sthree Suraksha Scheme ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന സ്ക്രീനിൽ ആധാർ , റേഷൻ കാർഡ് തുടങ്ങിയ വിവരങ്ങൾ നൽകി അപേക്ഷ Submit ചെയ്യാവുന്നതാണ് .
പ്രത്യേകം ശ്രദ്ധിക്കുക : അപേക്ഷകൾ KSMART വഴി online ആയി മാത്രമേ സമർപ്പിക്കുവാൻ സാധിക്കുകയുള്ളൂ .പൊതുജനങ്ങൾ സമർപ്പിക്കുന്ന അപേക്ഷകൾ Sevana welfare pension Software ൽ (https://welfarepension.lsgkerala.gov.in) ആണ് Process ചെയ്യുന്നതിനായി ലഭിക്കുക . ആയതിനാൽ KSMART ൽ Service Map ചെയ്യേണ്ട ആവശ്യം വരുന്നില്ല.

