പാലക്കാട്: യാതൊരു രേഖകളില്ലാതെ എട്ടുകോടിയോളം രൂപ വിലമതിക്കുന്ന സ്വർണവുമായി രണ്ടു യുവാക്കൾ പിടിയിൽ. മുംബൈ സ്വദേശികളായ സംകിത്ത് അജയ് ജയിൻ (28), ഹിദേശ് ശിവരാം സേലങ്കി (23) എന്നിവർ വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ പിടിയിലായത്.
വാഹനപരിശോധനയിലാണ് കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന 8.696 കിലോ സ്വർണവുമായി പ്രതികൾ പിടിയിലായത്. കോയമ്പത്തൂരിൽനിന്ന് കൊട്ടാരക്കരയിലേക്കുള്ള ബസിലായിരുന്നു ഇരുവരും.
തൃശൂരിലെ ഒരു ജ്വല്ലറിയിലേക്കു കൊണ്ടുപോകുകയായിരുന്നു സ്വർണമെന്നാണ് ഇവർ മൊഴി നൽകിയിയത്. മേൽനടപടികൾക്കായി വാളയാർ എൻഫോഴ്സ്മെൻറ് സ്ക്വാഡ് സ്റ്റേറ്റ് ജിഎസ്ടി വകുപ്പിനു കൈമാറി.

