ഏറ്റവും പുതിയ വെടിനിർത്തൽ കരാർ ലംഘനം
ബെയ്റൂട്ട്: ലെബനന്റെ തെക്ക്, കിഴക്ക് ഭാഗങ്ങളിൽ ഇസ്രായേൽ ആക്രമണം. നിരവധി പ്രദേശങ്ങളിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി.
തെക്ക് അൽ-ജബൂർ, അൽ-ഖത്രാനി, അൽ-റയ്ഹാൻ എന്നിവിടങ്ങളിലെയും ബെക്ക താഴ്വരയിലെ ബുഡേ, ഹെർമെൽ എന്നിവിടങ്ങളിലെയും ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമിച്ചു.
ഹിസ്ബുല്ലയിലെ അംഗങ്ങൾക്ക് പരിശീലനം നടത്താൻ സംഘം ഉപയോഗിച്ചിരുന്ന സൈനിക കോമ്പൗണ്ടിലെ അടിസ്ഥാന സൗകര്യങ്ങളും ലോഞ്ചിംഗ് സൈറ്റുകളുമാണ് ആക്രമിച്ചതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.
2024 അവസാനത്തോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളുടെ ഒടുവിലത്തേതാണ് ദെയ്ർ സിറിയാൻ പട്ടണത്തിനടുത്തുള്ള വാദി അൽ-ഖുസൈറിലും ആക്രമണം നടന്നത്.
വെടിനിർത്തൽ നിരീക്ഷിക്കുന്ന അവലോകനസമിതി കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. വെടിനിർത്തലിൽ മധ്യസ്ഥരായ ഫ്രാൻസ്, സൗദി, യുഎസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ലബനൻ സേനാ മേധാവിയുമായി പാരിസിൽ ചർച്ച നടത്തി. ഹിസ്ബുല്ലയുടെ നിരായുധീകരണം വേഗത്തിലാക്കാനുള്ള നടപടികളുടെ അന്തിമ രൂപരേഖ തയാറാക്കാനായിരുന്നു ചർച്ച.

