വാഷിങ്ടണ്‍ : അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് വ്യാപിപ്പിച്ചു . യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത് . സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലുള്ള പൗരന്മാർക്കും പാലസ്തീനിയൻ അതോറിറ്റി പാസ്പോർട്ട് കൈവശമുള്ളവർക്കും യുഎസിലേക്കുള്ള പ്രവേശനം ഇനി അനുവദിക്കില്ല. ഇതോടെ മുമ്പ് പ്രഖ്യാപിച്ച യാത്രാ, കുടിയേറ്റ നിയന്ത്രണങ്ങൾ ബാധിച്ച രാജ്യങ്ങളുടെ എണ്ണം ഇരട്ടിയായി.
ആദ്യം പത്തിൽ കൂടുതൽ രാജ്യങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഇപ്പോൾ ഏഴ് രാജ്യങ്ങളെയും കൂടി ഉൾപ്പെടുത്തയിരിക്കുകയാണ്. സിറിയയിൽ രണ്ട് യുഎസ് സൈനികരും ഒരു പൗരനും കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ട്രംപിൻ്റെ നീക്കം . രാജ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ വിദേശികളെ പ്രവേശിപ്പിക്കരുതെന്നാണ് തീരുമാനം. മാറ്റങ്ങൾ ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രസ്താവനയിൽ പറയുന്നു.

