തിരുവനന്തപുരം: തദ്ദേശ തെരഞ്ഞടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ 21 ന് ( ഞായറാഴ്ച ) നടക്കും. കോര്പ്പറേഷന് മേയര്‍, മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പുകള്‍ ഈ മാസം 26 ന്. രാവിലെ 10.30 നാകും തെരഞ്ഞെടുപ്പ് നടക്കുക. ഉച്ചയ്ക്ക് 2.30 ന് ശേഷം ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍മാരെയും തെരഞ്ഞെടുക്കും.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2.30നും നടക്കും. വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണത്തിന്റെ പകുതിയാണ് ക്വാറം വേണ്ടത്. ക്വാറമില്ലെങ്കില്‍ തൊട്ടടുത്ത പ്രവൃത്തിദിവസം യോഗം ചേര്‍ന്ന ക്വാറം ഇല്ലാതെ തെരഞ്ഞെടുപ്പ് നടത്താവുന്നതാണ്.

