കൊച്ചി:കെ.സി.ബി.സി മദ്യ വിരുദ്ധ സമിതിയുടെ ആമുഖ്യത്തിൽ അഭിവന്ദ്യ യുഹാനോൻ മാർ തെയഡോഷ്യസ് പിതാവിന്റെ ആത്മീയ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ആരാധന കൊച്ചി തോപ്പുംപടി അൽഭുത മാതാവിന്റെ പള്ളിയിൽ 2025 ഡിസംബർ 1 മുതൽ 21 വരെ നടത്തിക്കൊണ്ടിരിക്കുന്നു.
തിരുമണിക്കൂർ ആരാധനയിൽ ആലപ്പുഴ രൂപത മെത്രാൻ ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. മദ്യലഹരിയും രാസ ലഹരിയും വർദ്ധിച്ചുവരുന്ന വ്യാപനത്തിന്നു എതിരെ യുവതലമുറയെ സംരക്ഷിക്കുവാൻ മനം ഉരുകി ദൈവത്തോട് പ്രാർത്ഥിക്കാൻ 21 ദിവസം നീണ്ടുനിൽക്കുന്ന ഉപവാസ പ്രാർത്ഥനയാണ് ഇത്.
കേരളം ലഹരി സംസ്കാരത്തിന്റെ തടവറയിൽ ആണ്. താൽക്കാല ലാഭത്തിന് വേണ്ടി നടത്തുന്ന ലഹരി വില്പന അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുന്നു. ലാഭകൊതിയൻമാരുടെ കച്ചവടക്കണ്ണ് വരും തലമുറയുടെ ഭാവി തകർത്തു കളയും. പെറ്റമ്മയുടെ കണ്ണുനീരും, സഹോദരന്മാരുടെ കരച്ചിലും പ്രതീക്ഷ അറ്റ യുവ തലമുറയുടെ ഭാവിക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കാൻ പിതാവ് ഉൽബോധിപ്പിച്ചു.

