കൊച്ചി: സിൽവെസ്റ്റർ കൊച്ചിൻ്റെ നേതൃത്വത്തിൽ കൊച്ചി രൂപത കെ.സി.വൈ.എം, കോസ്പാക്, എച്ച്. ആർ.ഡി എന്നിവർ സംയുക്തമായി നടത്തിയ സിൽവെസ്റ്റർ കപ്പ് 2K25, 5’s ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു.
ടൂർണമെൻ്റിൽ സെൻ്റ് ജോസഫ്, ചെറിയകടവ് ടീം ഒന്നാം സമ്മാനമായ 10,000 രൂപയ്ക്കും, ഇന്നസെൻ്റ് കാരുവള്ളി മെമ്മോറിയൽ പോപ്പ് സിൽവെസ്റ്റർ കപ്പിനും അർഹരായി. ഫൈനൽ മത്സരങ്ങൾക്ക് മുന്നോടിയായി വെറ്ററൻസ് ടീമിൻ്റെ സൗഹൃദ മത്സരവും നടത്തപ്പെട്ടു. സൗഹൃദ മത്സരത്തിൽ ടീം വാസ്കോയും, ടീം കമാൻഡോസും തമ്മിൽ ഏറ്റുമുട്ടി. സിൽവെസ്റ്റർ കപ്പിൻ്റെ സമാപന സമ്മേളനം കൗൺസിലർ ബാസ്റ്റിൻ ബാബു ഉദ്ഘാടനം ചെയ്തു.
സിൽവെസ്റ്റർ കപ്പ് കൺവീനർ ജെയ്ജിൻ ജോയ് അധ്യക്ഷത വഹിച്ചു. കോർഡിനേറ്റർമാരായ ജിഷി ജോസഫ്, ആൻ്റണി നിതീഷ്, സിൽവസ്റ്റർ കോർ ടീം അംഗം ഫാ. മെൽറ്റസ് ചാക്കോ കൊല്ലശ്ശേരി, കാസി പൂപ്പന, അന്ന സിൽഫ, ഡാനിയ ആൻ്റണി, ജോർജ്ജ് ജിക്സൺ, ടോം ആൻ്റണി, ബേസിൽ റിച്ചാർഡ്, ആൽവിൻ ജോസഫ്, ജിക്സൺ പീറ്റർ എന്നിവർ സംസാരിച്ചു.

