കൊച്ചി:പ്രബുദ്ധരാകുകയാണ് വിമോചനത്തിലേക്കുള്ള വഴിയെന്നു കോസ്റ്റൽ ഏരിയ ഡവലപ്പ്മെന്റ് ഏജൻസി ഫോർ ഡവലപ്പ്മെന്റ് (CADAL) ചെയർമാനും ആലപ്പുഴ രൂപതാ മെത്രാനുമായ ഡോ. ജെയിംസ് ആനാപറമ്പിൽ. തീരദേശവും തീര ജനത നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും കടലിന്റെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും തീരജനത പ്രബുദ്ധത കൈവരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നീല സമ്പദ് വ്യവസ്ഥയും ആഴക്കടൽ മത്സ്യബന്ധനവും: പ്രത്യാഘാതങ്ങളും എന്ന വിഷയത്തിൽ എറണാകുളത്ത് നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. “കടൽ” വൈസ് ചെയർമാൻ പ്ലാസിഡ് ഗ്രിഗറി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോസഫ് ജൂഡ്, ഡയറക്ടർ ഡോ. സാബാസ് ഇഗ്നേഷ്യസ് എന്നിവർ പ്രസംഗിച്ചു.
കുഫോസ് പ്രഥമ വൈസ് ചാൻസലർ ഡോ. മധുസൂദനക്കുറുപ്പ് വിഷയാവതരണം നടത്തി.
ട്രേഡ് യൂണിയൻ നേതാക്കളായ ചാൾസ് ജോർജ്, അഡ്വ. യേശുദാസ് പറപ്പിള്ളി, ജോസഫ് സേവ്യർ കളപ്പുരക്കൽ, ആന്റണി കുരിശ്ശിങ്കൽ, ജോയി സി. കമ്പക്കാരൻ, മത്സ്യമേഖലാ വിദഗ്ദരായ ഇഗ്നേഷ്യസ് മൺറോ, ഡോ. അന്റണിറ്റോ പോൾ, പി. ആർ. കുഞ്ഞച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.

