നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റിയും ക്വസ്റ്റ് അലയൻസും സംയുക്തമായി 18 മുതൽ 35 വയസ് വരെ പ്രായം ഉള്ള യുവജനങ്ങൾക്ക് വേണ്ടി ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ സംഘടിപ്പിച്ചിരിക്കുന്ന തൊഴിൽ വൈദഗ്ദ്ധ്യ പരിശീലന കോഴ്സിൻ്റെ മൂന്നാമത്തെ ബാച്ച് ആരംഭിച്ചു.
കമ്മീഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗം നിഡ്സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ ഉദ്ഘാടനം ചെയ്തു. കമ്മീഷൻ സെക്രട്ടറി ഫാ. ലോറൻസ്, പ്രോജക്ട് ഓഫീസർ മൈക്കിൾ, നിഡ്സ് അസി. പ്രോജക്ട് ഓഫീസർ ബിജു ആൻ്റണി, പ്ലെയിസ്മെൻ്റ് ഓഫീസർ ജെറിൻ, ടീച്ചർ അഞ്ചന എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കോ- ഓഡിനേറ്റർ ശശികുമാർ, CBR കോ-ഓഡിനേറ്റർ ജയരാജ്, ടീച്ചർ സോന, മൊബിലൈസിംഗ് ഓഫീസർ കവിത എന്നിവർ നേതൃത്വം നൽകി.

