ഇറ്റലി : മിറാൻഡോലയിലെ ഐ.എഫ്.ടി.എസ് (ഹയർ ടെക്നിക്കൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് – ആൽഡിനി വലേറിയാനി ഫൗണ്ടേഷൻ, ഇൻഡസ്ട്രിയൽ മാനേജ്മെന്റ് സ്കൂൾ, യൂറോപ്യൻ യൂണിയൻ) എന്നിവയുമായി സഹകരിച്ച്; ഇറ്റലിയിലെ ഐ.എഫ്.ടി.എസ് ബയോമെഡിക്കൽ ഡിപ്ലോമ കോഴ്സിൽ ചേർന്നിട്ടുള്ള കേരള ലാറ്റിൻ കത്തോലിക്കാ വിദ്യാർത്ഥികളുടെ റെക്ടറും ആനിമേറ്ററുമായി റവ. ഫാ. സെസ്സയ്യ അലക്സ് കുഞ്ഞുമോനെ, കെ.ആർ.എൽ.സി.ബി.സി കമ്മീഷൻ ഫോർ മൈഗ്രന്റ്സ് നിയമിച്ചു.
ഇറ്റലിയിലെ കേരള ലാറ്റിൻ കത്തോലിക്കാ സമൂഹം ഏറ്റെടുത്ത ശ്രദ്ധേയമായ സംരംഭത്തിൽ കേരള റീജിയൺ ലാറ്റിൻ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് (കെ.ആർ.എൽ.സി.ബി.സി) ന്റെ അഭിനന്ദനങ്ങൾ അറിയിച്ചു. ഇറ്റലിയിലെ കേരള ലാറ്റിൻ കത്തോലിക്കാ വിദ്യാർത്ഥികൾക്കായി ബയോമെഡിസിനിൽ ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നതിന് ഫൗണ്ടേഷന്റെ ഡയറക്ടർ ഡോ. ജിയുലിയാന ഗാവിയോളിക്കും മൊഡെന-നൊണന്റോള, കാർപി ആർച്ച് ബിഷപ്പ് എറിയോ കാസ്റ്റെല്ലൂച്ചിക്കും തങ്ങളുടെ ആത്മാർത്ഥമായ നന്ദിയും കെ.ആർ.എൽ.സി.ബി.സി അറിയിച്ചു.
ഈ മഹത്തായ ശ്രമത്തിന്റെ വെളിച്ചൽ സമൂഹത്തിനായുള്ള അച്ചന്റെ സമർപ്പിത അജപാലന ശുശ്രൂഷയെ അംഗീകരിച്ചും, വിദ്യാർത്ഥികളുടെ അക്കാദമിക, ആത്മീയ, സാംസ്കാരിക ക്ഷേമം വളർത്തിയെടുക്കുന്നതിനായി പ്രതിബദ്ധതയോടും സമർപ്പണത്തോടും കൂടി അവരെ നയിക്കുകയും, ഉപദേശിക്കുകയും, പിന്തുണയ്ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു എന്നും കെ.ആർ.എൽ.സി.ബി.സി കമ്മീഷൻ ഫോർ മൈഗ്രന്റ്സ് ചെയർമാൻ ബിഷപ്പ് സെബാസ്റ്റ്യൻ തെക്കത്തെചേരിൽ അറിയിച്ചു.

