കൊച്ചി: വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള കെസിബിസി മീഡിയകമ്മീഷന്റെ 2025-ലെ മാധ്യമ അവാർഡിന് പുനലൂർ സെൻറ് മേരീസ് കത്തീഡ്രൽ ഇടവകാംഗമായ ശ്രീ ടോം ജേക്കബ് അർഹനായി. ടി വി. സിനിമ മേഖലകളിൽ സജീവ സാന്നിധ്യമായി 40 വർഷത്തോളം തുടരുന്ന കലാജീവിതം .
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ‘പകിട പകിട’ കോമഡി പരമ്പരയുടെ നിർമ്മാതാവും 15 ൽ പരം സിനിമകളിൽ അഭിനേതാവും സിനിമ നിർമ്മാതാവുമാണ് ടോം ജേക്കബ്. പാൻ ഇന്ത്യൻ സിനിമയായ ‘കലാം std B’ യാണ് പുരസ്കാരത്തിന് അർഹനാക്കിയത്. പുനലൂർ രൂപതയുടെ അഭിനന്ദനങ്ങൾ

