നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. ജഡ്ജി ഹണി എം വർഗീസാണ് വിധി പ്രസ്താവിച്ചത്. ദിലീപ് അടക്കം 7 മുതൽ 10 വരെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്.ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠൻ, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം എന്ന വടിവാൾ സലീം, ആറാം പ്രതി പ്രദീപ് എന്നിവരെ കുറ്റക്കാരെന്നു കണ്ടെത്തി.
യഥാർത്ഥത്തിൽ തനിക്കെതിരെ ആയിരുന്നു ഗൂഢാലോചനയെന്ന് ദിലീപ് പറഞ്ഞു .ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു പറഞ്ഞതിൽ നിന്നാണ് തനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചത്.പൊലീസ് തനിക്കെതിരെ കള്ളക്കഥ മെനഞ്ഞു.സത്യം തെളിഞ്ഞെന്ന് ദിലീപ് അഭിപ്രായപ്പെട്ടു .കൂട്ടബലാത്സംഗം തെളിഞ്ഞതായി കോടതി.
അന്തിമ വിധിയല്ല, അപ്പീൽ നൽകുമെന്ന് മുൻ ഡിജിപി ബി സന്ധ്യ വ്യക്തമാക്കി .അതേസമയം ക്രിമിനൽ ഗൂഢാലോചന തെളിയിക്കപ്പെട്ടില്ലെന്ന് കോടതി.കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ പ്രതികളുടെ ജാമ്യം റദ്ദാക്കി.പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും.
സംഭവം നടന്ന് എട്ടു വർഷങ്ങൾക്ക് ശേഷമാണ് വിചാരണ പൂർത്തിയാക്കി കോടതി വിധി പറയുന്നത്. 2017 ഫെബ്രുവരി 17ന് എറണാകുളം അങ്കമാലിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ നടിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനുശേഷം ബലാത്സംഗ ദൃശ്യങ്ങൾ കാമറയിൽ പകർത്തുകയും ചെയ്തു.

