കൊച്ചി: ചായ് (CHAI) സ്ഥാപനങ്ങളിലെ ഡയറക്ടർമാർക്കും അഡ്മിനിസ്ട്രേറ്റർമാർക്കും എച്ച്ആർ മാനേജർമാർക്കും വേണ്ടിയുള്ള ഏകദിന പരിശീലന ശില്പശാല ഇന്ന് POC, പാലാരിവട്ടത്തിൽ സംഘടിപ്പിച്ചു.
തൊഴിൽനിയമങ്ങളിൽ പുതിയതായി വന്ന മാറ്റങ്ങൾ, സ്ഥാപനങ്ങളുടെ ഭരണ കാര്യക്ഷമത, തൊഴിലാളി ക്ഷേമസൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് പങ്കെടുത്തവരെ അവബോധപ്പെടുത്തുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.രാവിലെ 9.30ന് രജിസ്ട്രേഷനോടെയാണ് പരിപാടി ആരംഭിച്ചത്.

തുടർന്നു പ്രാർത്ഥനയും, ചായ് എക്സിക്യൂട്ടീവ് ഡയറക്ടറും കെ.സി.ബി.സി ഹെൽത്ത് കമ്മീഷൻ സെക്രട്ടറിയുമായ സിസ്റ്റർ ലില്ലിസ SABS സ്വാഗതം ചെയ്തു. ആരോഗ്യസ്ഥാപനങ്ങളുടെ കാര്യക്ഷമമായ ഭരണനടപടികൾക്കും നിയമാനുസൃത പ്രവർത്തനങ്ങൾക്കും ഇത്തരത്തിലുള്ള പരിശീലനങ്ങളുടെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു.പ്രഥമ ക്ലാസ് വിരമിച്ച ലേബർ കമ്മീഷണറായ അഡ്വ. വിൻസെന്റ് ആലക്സാണ് നയിച്ചത്.
‘കോഡ് ഓൺ വേജസ്’ എന്ന വിഷയത്തെക്കുറിച്ചായിരുന്നു അവതരണം. തുടർന്ന് തൊഴിൽ നിയമ വിഷയ വിദഗ്ധനായ ശ്രീ. വർകിയച്ചൻ പേട്ടായുടെ ക്ലാസുകൾ നടന്നു. ‘കോഡ് ഓൺ ഇൻഡസ്ട്രിയൽ റിലേഷൻസ്’യും ‘കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി’ യും സംബന്ധിച്ച അദ്ദേഹത്തിന്റെ വിവരങ്ങൾ പങ്കെടുത്തവർക്ക് നിയമപരമായ പുതിയ മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ നൽകി.
ഉച്ചഭക്ഷണത്തിന് ശേഷം അഡ്വ. ജിജോ കള്ളൂക്കാരന്റെ നേതൃത്വത്തിൽ ‘ഒക്ക്യുപേഷണൽ സെഫ്റ്റി ആൻഡ് ഹെൽത്ത് & വർകിംഗ് കണ്ടീഷൻസ് കോഡ്’ എന്ന വിഷയത്തിൽ സെഷനുകൾ നടന്നു. തൊഴിലാളികളുടെ സുരക്ഷ, പ്രവർത്തനാന്തരീക്ഷം, സ്ഥാപനങ്ങളുടെ ഉത്തരവാദിത്വങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദിഷ്ട മാർഗ്ഗ നിർദ്ദേശങ്ങൾ അദ്ദേഹം അവതരിപ്പിച്ചു.
പരിപാടിയുടെ അവസാനം സംവാദത്തിനും സംശയനിവാരണത്തിനുമായി സമയം അനുവദിച്ചു.ശ്രീ. ലില്ലിസ SABS എല്ലാ വിഭഗങ്ങളും പങ്കെടുത്തവരെയും നന്ദിപറഞ്ഞുകൊണ്ട് പരിപാടി സമാപിച്ചു. ആരോഗ്യസ്ഥാപനങ്ങളിലെ ഭരണനിലവാരം മെച്ചപ്പെടുത്തുന്നതിനും മികച്ച മാനേജ്മെന്റ് സംവിധാനങ്ങൾ നടപ്പിലാക്കുന്നതിനും ചായ് തുടർന്നും പ്രവർത്തിക്കുമെന്ന് അവർ അറിയിച്ചു.By Fr.Sebastian Milton

