നെടുമ്പാശ്ശേരി : ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാന സര്‍വീസ് റദ്ദാക്കലും വൈകലും പതിവാകുന്നു . ഇത് തിരുവനന്തപുരത്തും നെടുമ്പാശേരിയിലും സര്‍വീസുകളെ ബാധിച്ചുകഴിഞ്ഞു .
പുലര്‍ച്ചെ 1.05ന് പുറപ്പെടേണ്ട തിരുവനന്തപുരം –ഷാര്‍ജ വിമാനം ഇതുവരെ പുറപ്പെട്ടില്ല. നെടുമ്പാശേരിയില്‍ പുലര്‍ച്ചെ 4.50ന് വരേണ്ട റാസല്‍ഖൈമ വിമാനവും 7.30ന് എത്തേണ്ട മസ്കറ്റ് വിമാനവും എത്തിയിട്ടില്ല.
ഇന്‍ഡിഗോ രാജ്യ വ്യാപകമായി അറുന്നൂറിലധികം വിമാനസര്‍വീസുകളാണ് റദ്ദാക്കിയത്.
ഡല്‍ഹിയില്‍ 225 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട് . ബെംഗളൂരുവില്‍ 102 സര്‍വീസുകളാണ് റദ്ദാക്കിയത് . ഇത് കേരളത്തിലും വിമാന സര്‍വീസുകളെ ബാധിച്ചു. നെടുമ്പാശേരിയിലും കരിപ്പൂരും വിമാനങ്ങള്‍ വൈകുന്നുണ്ട് . തിരുവനന്തപുരത്ത് ആറ് സര്‍വീസുകളാണ് റദ്ദാക്കിയത് .

