എറണാകുളം :ഭാരത സഭയിലെ ആദ്യ കർമ്മലീത്ത സന്യാസിനിയും, കേരളസഭയുടെ ആദ്യ സന്യാസിനിയുമായ വാഴ്ത്തപ്പെട്ട ഏലീശ്വാമ്മയുടെ തിരുസ്വരൂപത്തിനും തിരുശേഷിപ്പിനും ജന്മനാടായ വൈപ്പിനിൽ സ്വീകരണം നൽകി. ഒച്ചന്തുരുത്ത് സിറ്റിസി കോൺവെന്റിലെ സുപ്പീരിയർ സെറാഫിനിൽ നിന്നും ഓച്ചന്തുരുത്ത് കുരിശിങ്കൽ ഇടവക സഹവികാരി ഫാ. ജിപ്സൺ തോമസ് ഗോശ്രീ ജംഗ്ഷനിൽ സ്വീകരിച്ചു.
KCYM വരാപ്പുഴ അതിരൂപത പ്രസിഡണ്ട് രാജീവ് പാട്രിക് ഹാരാർപ്പണം നടത്തി. ഇരുചക്രവാഹന അകമ്പടിയോടുകൂടിയും, ബാൻഡ് വാദൃത്തോടും കൂടി കുരിശിങ്കൽ ദേവാലയത്തിൽ എത്തിയപ്പോൾ ഫൊറോനാ വികാരിയും കുരിശിങ്കൽ ഇടവക വികാരിയുമായ ബഹു. ഫാ.ഫ്രാൻസിസ് പീടിയേക്കൽ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. തുടർന്ന് വിവിധ കോൺവെന്റിലെ CTC,CSST 0’com സന്യാസിനികളുടെയും,വൈദികരുടെയും,വിശ്വാസികളുടെയും സാന്നിദ്ധ്യത്തിൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ.ആന്റണി വാലുങ്കൽ തിരുസ്വരൂപവും തിരുശേഷിപ്പും ആശീർവദിച്ചു.
തുടർന്ന് വൈപ്പിൻ ഫൊറോനയിലെ വിവിധ ഇടവകകളിലെ ഇരുപതോളം വരുന്ന വൈദികരുടെ സാന്നിധ്യത്തിൽ അഭിവന്ദ്യ പിതാവ് ആഘോഷകരമായ ദിവ്യബലി അർപ്പിച്ചു. ദിവ്യബലിക്ക് ശേഷം വാഴ്ത്തപ്പെട്ട എലീശ്വാമ്മയുടെ തിരുശേഷിപ്പ് വിശ്വാസികൾക്ക് തൊട്ടുവാണങ്ങാൻ അവസരമൊരുക്കി.
കേന്ദ്ര സമിതിയും പാരിഷ് കൗൺസിലും സംയുക്തമായി ചേർന്ന് സംഘടിപ്പിച്ചു ഈ പരിപാടിയുടെ ജനറൽ കൺവീനർമാരായ നിക്സൺ വേണാട്ട്, സെബാസ്റ്റ്യൻഫിഗരേദോ, ജോ തോമസ് തറമേൽ, ആന്റണി ഫി ഗരേദോ, ബെന്നറ്റ് കുറുപ്പശ്ശേരി, മാലാ സാംസൺ, ആനി ആന്റണി, ട്രഷറർ ബോയ്സി പങ്കേത്ത് എന്നിവർ നേതൃത്വം നൽകി

