ബെർലിൻ: മോൺസിഞ്ഞൂർ ജോഷി ജോർജ് പൊട്ടക്കൽ ഒ കാം( O. Carm) ജർമ്മനിയിലെ മൈൻസ് രൂപതയുടെ സഹായമെത്രാനായി നിയമിതനായി. ലിയോ പതിനാലാമൻ പാപ്പയാണ് അദേഹത്തെ നിയമിച്ചത്.
ചരിത്രത്തിൽ ആദ്യമായാണ് ജർമ്മനിയിൽ ഒരു ഇന്ത്യാക്കാരനായ വൈദികൻ ബിഷപ്പായി നിയമിതനാകുന്നത്. കർമ്മലീത്താ, മാതൃസഭയുടെ(O.Cam) സെന്റ് തോമസ് പ്രൊവിൻസിലെ അംഗമായ മോൺസിഞ്ഞൂർ ജോഷി ജോർജ് പൊട്ടക്കൽ കഴിഞ ഇരുപത്തിയൊന്ന് വർഷമായി ജർമ്മനിയിലെ മൈൻസ് രൂപതയിൽ സേവനം അനുഷ്ടിച്ച് വരുകയായിരുന്നു.
ഇദ്ദേഹം കോതമംഗലം രൂപതയിലെ മീൻകുന്നം ഇടവകയിൽ, പരേതരായ പൊട്ടയ്ക്കൽ ജോർജ് ഏലീയാമ്മ ദമ്പതികളുടെ മകനാണ്. കാനഡയിൽ ജോലിചെയ്യുന്ന ഫാ. ജോയ്സൻ നിയുക്ത . ബിഷപ്പിൻ്റ സഹോദരനാണ്.

