കുമളി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ട് തുറക്കാനൊരുങ്ങുകയാണ് തമിഴ്നാട്. സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിനു മുന്നോടിയായി ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 140 അടിയായി ഉയർന്നിരിക്കുകയാണ്.ഇന്നലെ വൈകിട്ട് ആറോടെയാണു ജലനിരപ്പ് 140 അടിയായത്.
വെള്ളം കൊണ്ടുപോകുന്നത് തമിഴ്നാട് നിർത്തിവച്ചതും കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ ലഭിച്ചതുമാണു ജലനിരപ്പ് ഉയരാൻ കാരണമായത് . അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 142 അടിയാണ്.
പെരിയാറിൽ ജലനിരപ്പ് താഴ്ന്ന നിലയിലായതിനാൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായാലും ആശങ്ക വേണ്ട . 24നു ജലനിരപ്പ് 138.65 അടിയായി വർധിച്ചതോടെ തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നതു പുനരാരംഭിച്ചു. സെക്കൻഡിൽ 400 ഘനയടി വെള്ളമാണ് 24നു തുറന്നുവിട്ടത്. ജലനിരപ്പ് 136ൽ എത്തിയപ്പോൾ ആദ്യ ജാഗ്രതാ നിർദേശവും 138ൽ രണ്ടാമത്തെ ജാഗ്രതാ നിർദേശവും നൽകിയിരുന്നു.

