കൊച്ചി: തൊഴിലാളികളുടെ മൗലികാവകാശങ്ങളെ വിലമതിക്കാത്തതും തൊഴിലാളികളെ ചൂഷണത്തിന് വിധേയമാക്കുന്നതുമാണ് രാജ്യത്ത് നടപ്പിലാക്കുന്ന തൊഴിൽ നിയമ സംഹിതകളെന്ന് അൺ ഓർഗനൈസ്ഡ്. ട്രേഡ് യൂണിയൻ അലൈൻസ് (യു ടി എ ).
രാജ്യത്ത് ശക്തമാകുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ ഉല്പ്പന്നമാണിവ. തൊഴിലാളിളെ ചൂഷണ വിമുക്തവും അവകാശങ്ങളുടെ സംരക്ഷണവും ആയിരുന്നു തൊഴിൽ നിയമങ്ങളുടെ പ്രധാന ലക്ഷ്യമായിരുന്നു. ഇതിന് കടക വിരുദ്ധമായി മാറുകയാണ് പുതിയ തൊഴിൽ സംഹിതകൾ. തൊഴിലാളികളുടെ സംഘടിക്കുന്നതിനുള്ള അവകാശങ്ങളെ പരിമിതപ്പെടുത്തുന്ന നിയമം സംസ്ഥാന തലത്തിൽ വ്യത്യസ്ഥമായ വ്യവസ്ഥകൾ തൊഴിലാളികളുടെ സംരക്ഷണത്തിൽ ഭിന്നത രൂപപ്പെടുത്തുമെന്ന് ചെയർമാൻ ജോസഫ് ജുഡ്, കൺവീനർ ബാബു തണ്ണിക്കോട് എന്നിവർ അഭിപ്രായപ്പെട്ടു.
രാജ്യത്തെ തൊഴിലാളികളിൽ 93 ശതമാനം വരുന്ന അസംഘടിത തൊഴിലാളികളെ സാമൂഹ്യ സുരക്ഷയുടെ പരിധിയിലാക്കുമ്പോഴും ഇതിന്റെ നടത്തിപ്പിലും ആവശ്യമായ ധനസഹായ സംവിധാനങ്ങളെക്കുറിച്ച് വ്യക്തതയില്ല. സർക്കാർ പുറപ്പെടുവിച്ചിരുന്ന തൊഴിൽ നയത്തിന്റെ കരടു രേഖയിലും ഇത് സംബന്ധിച്ച അവ്യക്തത നിലനിന്നിരുന്നു.
വ്യവസായിക ബന്ധ സംഹിത പ്രകാരം മൂന്നുറ് തൊഴിലാളികളുള്ള സ്ഥാപനങ്ങൾ സർക്കാർ അനുമതിയില്ലാതെ അവസാനിപ്പിക്കാൻ കഴിയുന്നത്
തൊഴിലാളികളുടെ തൊഴിൽ സുരക്ഷ കൂടുതൽ അസ്ഥിരമാക്കുന്നതാണ് ജോസഫ് ജുഡും ബാബു തണ്ണിക്കോട്ടും പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

