റോം: ഇറ്റലിയിലെ ബാരിയിലെ സെന്റ് സ്കോളാസ്റ്റിക്കയിലെ വിശ്വാസികളുടെയും, വൈദികരുടെയും, സെമിനാരി വിദ്യാർത്ഥികളുടെയും, ബെനഡിക്റ്റൈൻ കന്യാസ്ത്രീകളുടെയും കുമ്പസാര ശുശ്രൂഷയ്ക്കും ആത്മീയ മാർഗനിർദേശത്തിനുമായി ജീവിതം പൂര്‍ണ്ണമായി ഉഴിഞ്ഞുവെച്ച രൂപതാ വൈദികനായിരിന്ന ഫാ. കാർമെലോ വാഴ്ത്തപ്പെട്ട പദവിയിലേക്ക്.
കുമ്പസാര ശുശ്രൂഷയ്ക്കും ആത്മീയ മാർഗനിർദേശത്തിനുമായി ജീവിതം സമർപ്പിച്ച ഇറ്റാലിയന്‍ വൈദികന് ഫാ. കാർമെലോ ഡി പാൽമ വാഴ്ത്തപ്പെട്ട പദവിയില്‍. ഞായറാഴ്ച, ലെയോ പാപ്പ വി. കാർമലോയുടെ സാക്ഷ്യം ദൈവത്തിന്റെ വിശുദ്ധ ജനത്തിന്റെ സേവനത്തിനായി പൂർണ്ണഹൃദയത്തോടെ സമർപ്പിക്കാൻ വൈദികരെ പ്രോത്സാഹിപ്പിക്കട്ടെയെന്ന് പറഞ്ഞിരിന്നു.
നവംബർ 15 ശനിയാഴ്ച, ഇറ്റലിയിലെ ബാരി നഗരത്തിൽ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടെ “കുമ്പസാരക്കൂട്ടിലെ നായകൻ” എന്നറിയപ്പെടുന്ന ഫാ. കാർമെലോ ഡി പാൽമയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയായിരിന്നു.
രാവും പകലുമില്ലാതെ കുമ്പസാരത്തിനും ആത്മീയ സഹായത്തിനും ജീവിതം സമർപ്പിച്ച അദ്ദേഹം 1961-ലാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ മാർസെല്ലോ സെമരാരോ മുഖ്യകാര്‍മ്മികനായ ദിവ്യബലി മധ്യേയാണ് വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം നടന്നത്.

