നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെൻറ് സൊസൈറ്റി ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് ആൻ്റ് റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച സൗജന്യ സ്വയംതൊഴിൽ പരിശീലന കോഴ്സിലെ ആറാമത്തെ ബാച്ചിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം തിങ്കളാഴ്ച നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ സംഘടിപ്പിച്ചു.
NIDS പ്രോജക്ട് ഓഫീസർ മൈക്കിൾ അധ്യക്ഷത വഹിച്ച യോഗം NIDS കമ്മീഷൻ സെക്രട്ടറി ഫാ.ഡെന്നിസ് മണ്ണൂർ ഉദ്ഘാടനം ചെയ്തു. ലൈവിലിഹുഡ് പ്രോഗ്രാം അസി. മാനേജർ ബിജു സി.സി., NIDS പ്രോജക്ട് ഓഫീസർ ബിജു ആൻ്റണി, സാഫല്യം അസോസിയേഷൻ പ്രസിഡൻ്റ് തങ്കമണി , പ്ലെയിസ് മെൻ്റ് ഓഫീസർ ജെറിൻ, അഞ്ചനടീച്ചർ പ്രോഗ്രാം കോ ഓഡിനേറ്റർ ജയരാജ്, എന്നിവർ സംസാരിച്ചു.
വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു . CBR കോ-ഓഡിനേറ്റർ ശശികുമാർ, സോനടീച്ചർ, മൊബിലൈസേഷൻ ഓഫീസർ കവിത എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു .

