തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ചോദ്യം ചെയ്ത് സിപിഐഎം സുപ്രീംകോടതിയിൽ ഹർജി നൽകി . തീവ്ര വോട്ടർ പട്ടിക പരിഷ്കരണം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി നിയമ വിരുദ്ധമെന്നും ഭരണഘടനാ വിരുദ്ധമെന്നും ഹർജിയിൽ ആരോപിച്ചു.
ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയ്ക്ക് പുറത്താക്കുന്നതാണ് എസ്ഐആറെന്നും പ്രവാസികൾ ഉൾപ്പടെയുള്ള വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുമെന്നും ഹർജിയിൽ ആരോപിക്കുന്നു . സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഹർജി നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പമുള്ള എസ്ഐആർ നടപടി ബിഎൽഒമാരെ സമ്മർദത്തിലാക്കുന്നതാണ് .

