മക്ക : മക്കയില്‍ നിന്ന് മദീനയിലേയ്ക്കു പോയ ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് അപകടം . 35ലധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി പ്രാഥമിക വിവരം.. ഇടിയുടെ ആഘാതത്തില്‍ ഉണ്ടായ അഗ്നിബാധയില്‍ ബസ്സിലുണ്ടായിരുന്ന ഒരാളൊഴികെ മറ്റെല്ലാവരും മരിച്ചതായാണ് അറിയുന്നത് . ബസില്‍ എത്രപേരാണ് ഉണ്ടായിരുന്നതെന്ന് ഇപ്പോൾ വ്യക്തമല്ല. മദീനയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ മുഹറഹാത്തിൽ ഇന്നലെ രാത്രി 11.15നാണ് സംഭവം.
ഹൈദരാബാദില്‍ നിന്നെത്തിയ തീര്ഥാടകറായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത് . പകുതിയിലേറെ സ്ത്രീകളും കുട്ടികളുമാണ്. സിവില്‍ ഡിഫന്‍സും പൊലീസും സ്ഥലത്തെത്തി .
തിരിച്ചറിയാന്‍ കഴിയാത്ത വിധം കരിഞ്ഞ നിലയിലാണ് പലരുടെയും മൃതദേഹങ്ങള്‍. തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്ന ഉംറ സര്‍വ്വീസ് കമ്പനി പ്രതിനിധികളും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.മരണസംഖ്യയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

