ഡൽഹി: മദർ ഓഫ് സാത്താൻ’ എന്നറിയപ്പെടുന്ന അതിമാരക സ്ഫോടക വസ്തുക്കളാണ് ഡൽഹിയിൽ സ്ഫോടനത്തിനായി ഉപയോഗിച്ചതെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതായാണ് വിവരം.
ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ച ഐ20 കാർ ഓടിച്ചിരുന്ന ഭീകരൻ ഉമർ മുഹമ്മദിന് 20 ലക്ഷം രൂപ ലഭിച്ചിരുന്നതായി എൻഐഎ. ഇതു സംബന്ധിച്ച ഹവാല ഇടപാടുമായി ബന്ധമുള്ള ചിലരെ അന്വേഷണസംഘം ചോദ്യംചെയ്തുവരികയാണ്.
നവംബര്‍ 10-ാം തീയതി ചെങ്കോട്ടയ്ക്ക് സമീപം കാര്‍ പൊട്ടിത്തെറിച്ച സ്ഥലത്തുനിന്ന് ഡല്‍ഹി പോലീസ് 9 എംഎം വെടിയുണ്ടകളും ഷെല്ലും കണ്ടെടുത്തതായി റിപ്പോര്‍ട്ട് സുരക്ഷാസേനയും പോലീസ് ഉദ്യോഗസ്ഥരും സാധാരണ ഉപയോഗിക്കുന്നവയാണ് 9 എംഎം വെടിയുണ്ടകള്‍. അതിനാല്‍ത്തന്നെ ഈ കണ്ടെത്തല്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു വനിതാഡോക്ടർ കൂടി കസ്റ്റഡിയിൽ.* കശ്മീരിലെ സർക്കാർ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന ഹരിയാണ സ്വദേശിനിയെയാണ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിരിക്കുന്നത്
ചെങ്കോട്ടക്ക് സമീപം വാഹനത്തില്‍ ഘടിപ്പിച്ച ഐഇഡി ഉപയോഗിച്ച് നടന്ന സ്ഫോടനം ചാവേറാക്രമണമായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി ( എന്‍.ഐ.എ) സ്ഥിരീകരിച്ചു. സ്ഫോടനം നടത്തിയ ഉമര്‍ ഉന്‍ നബി ചാവേറായിരുന്നുവെന്നും എന്‍ഐഎ സ്ഥിരീകരിച്ചു. ഡല്‍ഹി സ്ഫോടനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സഹായികളിലൊരാളെ അറസ്റ്റ് ചെയ്തതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായിട്ടുണ്ട്

