പത്തനംതിട്ട: ശബരിമല നട നാളെ തുറക്കും. നാളെ വൈകിട്ട് അഞ്ചിനാണ് മണ്ഡല മകര വിളക്ക് തീർഥാടനത്തിനായി നട തുറക്കുക. പുതിയ മേൽശാന്തിയായി ഇ ഡി പ്രസാദും മാളികപ്പുറം മേൽശാന്തിയായി എംജി മനുവും നാളെ ചുമതലയേൽക്കും. ഇന്ന് ചുമതലയേൽക്കുന്ന നിയുക്ത ദേവസ്വം പ്രസിഡൻറ് ജെ.ജയകുമാർ ഐഎഎസും നാളെ സന്നിധാനത്തെത്തും.
മകര വിളക്ക് മഹോത്സവത്തിൻറെ ഭാഗമായി ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു . ദിവസവും 90,000 പേർക്കാണ് പ്രവേശനം.
ശബരിമല സ്വർണ കൊള്ള കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് ചോദ്യം ചെയ്യാൻ ഹാജരായില്ലെങ്കിൽ കസ്റ്റഡിയിൽലെടുക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ . ചോദ്യം ചെയ്യലിന് ഹാജരാകാൻ പത്മകുമാർ ആവശ്യപ്പെട്ട സമയ പരിധി അവസാനിച്ച സാഹചര്യത്തിൽ നോട്ടിസ് അയക്കും .
സ്വർണ കൊള്ള കേസ് അന്വേഷിക്കാൻ എഫ്ഐആർ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട് . സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം രജിസ്റ്റർ ചെയ്ത എഫ്ഐആർ ആവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചത്. കേസിൽ പ്രഥമ ദൃഷ്ടിയിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം നിലനിൽക്കുമെന്നാണ് ഇഡിയുടെ വിലയിരുത്തൽ.

