കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയിൽ ” എല്ലാ കുട്ടികൾക്കും അവരുടേതായ അവകാശങ്ങൾ ഉണ്ട്” എന്ന വിഷയത്തെ ആസ്പദമാക്കി ശിശു ദിനം ആഘോഷിച്ചു. ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ റവ. ഫാ. വിമൽ ഫ്രാൻസിസ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു.
ലൂർദ് ആശുപത്ര നവജാത – ശിശുരോഗ വിഭാഗം മേധാവി ഡോ . പ്രീതി പീറ്റർ, സീനിയർ കൺസൾട്ടൻ്റുമാരായ ഡോ . വർഗ്ഗീസ് ചെറിയാൻ , ഡോ . റോജോ ജോയ്, കൺസൾട്ടൻ്റ് ഡോ . ആഷ്റിന് എൻ നൗഷാദ് എന്നിവർ സംസാരിച്ചു . ശിശുദിനത്തിന്റെ ഭാഗമായി വിവിധ തരം മത്സരങ്ങൾ സംഘടിപ്പിച്ചു . സിദ്ധിസദൻ നഴ്സിംഗ് കോളേജിലെ വിദ്ധ്യാർത്ഥികൾ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെ കുറിച്ചു ബോധവൽക്കരണ ക്ലാസും നാടകവും അവതരിപ്പിച്ചു. മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്തു . ശ്രീമതി .സിസ്സ നന്ദി അർപ്പിച്ചു .

