പട്ന: ബിഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 20 ജില്ലകളിലായി 122 മണ്ഡലങ്ങളില്‍ നാളെ വോട്ടെടുപ്പ് നടക്കും. ഇന്ന് നിശബ്ദ പ്രചാരണദിനമാണ് .
രണ്ടാം ഘട്ടത്തില്‍ 1302 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത് . ഇതില്‍ 136 സ്ത്രീകളും ഉള്‍പ്പെടും. 3.70 കോടി വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുക. ഇതില്‍ 1.95 കോടി പുരുഷന്മാരും 1.74 കോടി സ്ത്രീകളുമാണുള്ളത്.
സാധാരണ പോളിങ് സമയം രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണെങ്കിലും ചെയിൻപൂർ, രജൗളി, ഗോവിന്ദ്പൂർ, സിക്കന്ദ്ര, ജാമുയി, ജാഝ, ചകായ് എന്നിവിടങ്ങളിലും ഔറംഗാബാദ്, ഗയ, കൈമൂർ ജില്ലകളിലെ വിവിധ പോളിങ് ബൂത്തുകളിലും അഞ്ച് മണിക്ക് പോളിങ് അവസാനിപ്പിക്കും. സ്ഥിരമായി നക്സല്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങളാണ് ഇതെല്ലാം.ക്രമസമാധാനം കണക്കിലെടുപ്പാണ് ഈ തീരുമാനം.

