സുപ്പീരിയര്‍ ജനറല്‍
കോണ്ഗ്രിഗേഷന് ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റ്സ്
സ്ത്രീകള്‍ക്ക് സന്ന്യാസം പ്രാപ്യമല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ ആദ്യമായി കേരളത്തില്‍ സന്ന്യാസിനീ സഭ സ്ഥാപിച്ച വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വകേരള സഭയുടെയും സമൂഹത്തിന്റെയും ചരിത്രത്തില്‍ തിളക്കമുള്ള ഒരു അധ്യായം എഴുതിചേര്‍ത്ത മഹത്വ്യക്തിത്വമാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് സന്ന്യാസ ജീവിതം നയിക്കാന്‍
അവസരമുണ്ട് എന്ന് കേട്ടുകേള്‍വി മാത്രമാണ് അന്നത്തെ കേരളസ്തീകള്ക്ക് ഉണ്ടായിരുന്നത്.
21-ാം വയസ്സിലെ വൈധവ്യത്തിന്റെ അനുഭവത്തിലുംസുരക്ഷിതമായ ഒരു രണ്ടാം വിവാഹത്തിലേക്ക് സാധ്യതകള്‍ തെളിയുമ്പോഴും തന്റെ ജീവിതത്തില്‍ ദൈവത്തിന്റെ നിഗൂഡ പദ്ധതികള്‍ വെളിവാക്കപ്പെടുകയാണെന്നള്ള വിശ്വാസവീക്ഷണത്തില്‍ ആഴപ്പെട്ട്
രണ്ടാം വിവാഹവും കൂനമ്മാവ് വിട്ട് പോകുന്നതും ഒഴിവാക്കി മിഷണറിവര്യരുടെ സാന്നിധ്യമുള്ള കൂനമ്മാവിലേക്ക് തന്നെ എത്തിച്ചത് ദൈവികപദ്ധതിയാണ് എന്ന് വിശ്വാസത്തിന്റെ അകക്കണ്ണില്‍ ദര്‍ശിക്കാന്‍ മദര്‍ ഏലീശക്ക് കഴിഞ്ഞു.
തന്റെ അസ്തിത്വം മുഴുവനും ദൈവത്തിലേക്ക് തുറന്ന് വച്ച് ദൈവത്തിന്റെ പരിപാലനയുടെ വൈഭവം അനുഭവിച്ച് മദര്‍ ധ്യാനത്തിലൂടെ അതിസ്വാഭാവിക തലം ദര്ശിച്ചതിനാലാണ് എല്ലാക്കാര്യങ്ങളിലും ഈ വ്യക്തമായ ദര്‍ശനം ലഭിച്ചത്.
ബുദ്ധിയുടെ ചിന്താധാരകളെ വിശ്വാസത്തിന്റെ പ്രഭയില്‍ വിശകലനം ചെയ്ത് ലോകം, പിശാച്, ശരീരം എന്നീ ശതുക്കള്‍ക്ക് എതിരെ പോരാടാന്‍ മദര്‍ ഏലീശ്വ കരുത്താര്‍ജ്ജിച്ചു. യേശുവിന്റെ പാത ഭൗതികസുരക്ഷിതത്വത്തിന്റെ പാതയല്ലെന്ന് വ്യക്തമായ ദര്‍ശനം മദര്‍ ഏലീശ്വയുടെ ജീവിതം മുഴുവനും ചൂഴ്ന്നുനിന്നു. ആ ബോധ്യം ഏലീശ്വാമ്മയുടെ ജിവിതം
മുഴുവനിലും എല്ലാ തീരുമാനങ്ങളിലും മനോഭാവങ്ങളിലും സഹനത്തിന്റെയും പരിത്യാഗത്തിന്റെയും അനുഭവങ്ങളിലും ജ്വലിച്ചു നിന്നു.
കടന്നുപോകുന്ന ക്ഷണികമായ ഈ ലോക സന്തോഷങ്ങളെ ശ്രദ്ധിക്കാതെ വരാനിരിക്കുന്ന
ലോകത്തിനു വേണ്ടി സമ്പത്ത് സ്വരുക്കൂട്ടാന്‍ അമ്മ കഠിനമായി അധ്വാനിച്ചു. ലക്ഷ്യം ദിവ്യചെമ്മരിയാട്ടിന്‍ കുട്ടിയായ യേശുനാഥന്റെ കാലടികള്‍ പിന്തുടരുക മാത്രമാണ് എന്ന് ഉറച്ച മദര്‍ ഏലീശ്വ അതിനുവേണ്ടി തനിക്ക് ലഭിക്കുമായിരുന്ന എല്ലാ ഭൗതികസുരക്ഷിതത്വവും സ്വത്തുക്കളും അവഗണിച്ചു. മദര്‍ ഏലീശ്വ സഭാസ്ഥപനത്തിനുശേഷം കൂനമ്മാവ് മഠത്തിന്റെ മൂലധനമായി എഴുതിവച്ച സ്വത്തു വകകളുടെ മൂല്യം ഒരിക്കലും അമ്മ കണക്കുകൂട്ടി നോക്കിയില്ല.
എന്നാല്‍ ആ സ്വത്തു വകകളെ പ്രതി എഴുത്തുകളും റിപ്പോര്‍ട്ടുകളും തയ്യാറാക്കാന്‍
പരക്കംപായുന്നവരുടെ മുന്പില്കൂനമ്മാവ് മഠം തങ്ങളുടെ സിസ്റ്റേഴിന്റെ അവകാശമാണെന്ന് ഒരു ഗ്രാമം മുഴുവന്‍ ആവര്‍ത്തിച്ചു പറയുകയും അനീതിക്കെതിരെ പ്രതിഷേധിക്കുകയും ചെയ്യുമ്പോഴും വളരെ ശാന്തമായി തന്റെ സ്വത്തു വകകളെക്കുറിച്ചോ അവകാശത്തെകുറിച്ചോ ഒരക്ഷരം പറയാതെ മറ്റെവിടെയെങ്കിലും സന്ന്യാസ ജീവിതം തുടരാന്‍ മാത്രം ആവശ്യപ്പെടുന്ന മദര്‍ ഏലീശ്വ യഥാര്‍ത്ഥ സന്ന്യാസിനിയാണെന്നതിനും ധ്യാനാത്മകജീവിതത്തിലൂടെ ദൈവസ്നേഹത്തില്‍ ആമഗ്നയായവളാണെന്നതിനുംം മറ്റൊരു തെളിവിന്റെയും ആവശ്യമില്ല.
ഇന്ന് വഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ അനുഗ്രഹീതമായ അവസരത്തിലെത്തി നില്ക്കുന്ന ഈ വേളയില്‍ മദര്‍ ഏലീശ്വ ആദ്യ സന്ന്യാസിനി മാത്രമല്ല സന്ന്യസ്തര്‍ക്ക് മുഴുവന്‍ ഉജ്ജ്വല മാതൃകയും ആണെന്ന സത്യം കത്തോലിക്കസഭയുടെ പരമാധ്യക്ഷന്‍ തന്റെ പ്രതിനിധി മുഖേന പ്രഖ്യാപിക്കുമ്പോള്‍ കേരളസഭയ്ക്കും സമൂഹത്തിനും
അനുഗ്രഹീതനിമിഷം ആണ്.
ധ്യാനത്തിന്റെ അകക്കണ്ണിലൂടെ സ്വര്‍ഗ്ഗത്തിലെ സൗഭാഗ്യങ്ങളാല്‍ ആകര്‍ഷിക്കപ്പെട്ട്
ദൈവര്യാജ്യത്തിലേക്ക് അനേകരെ അടുപ്പിക്കാന്‍ ഒരു ചൂണ്ടു പലകപോലെ വര്‍ത്തിച്ച മദര്‍ ഏലീശ്വ ഇന്ന് നമുക്കുവേണ്ടി ശക്തമായമാധ്യസ്ഥ്യം വഹിക്കുകയാണ്. സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള പാത ജനനിബിഡമായിക്കാണാന് ആഗ്രഹിച്ച മദര്‍
ഏലീശ്വയുടെ വഴിയേ നിശ്ചയ ദാര്‍ഡ്യത്തോടെ മുന്നേറുവാനും അനേകര്‍ക്ക് വഴികാട്ടികളാകാനും നമുക്കും ശക്തിയും പ്രകാശവും ഊര്‍ജ്ജവും ലഭിക്കട്ടെ എന്നു പ്രാര്‍ഥിക്കാം.

