കൊച്ചി: കേരള കാത്തലിക് യൂത്ത് മൂവ്മെൻ്റ്പോണേൽ യൂണിറ്റിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം ഐസിവൈഎം മുൻ ദേശീയ പ്രസിഡൻ്റ് അഡ്വ. ആൻ്റണി ജൂഡി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോയാന തോമസ് അധ്യക്ഷത വഹിച്ചു.
വികാരി ഫാ. ആന്റണി ബിബു കാടംപറമ്പിൽ ആമുഖപ്രഭാഷണവുംഫാ. ആന്റണി കോപ്പാണ്ടുശേരി അനുസ്മരണപ്രഭാഷണവും നടത്തി. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്, മുൻ അതിരൂപത പ്രസിഡന്റ് ജസ്റ്റിൻ കെ.ജെ, ആനിമേറ്റർ സി. ബീന എം.എസ്.ഇ, ഡീക്കൻ ആഷിക് എന്നിവർ ആശംസകൾ അർപ്പിച്ചു.
യൂണിറ്റ് സെക്രട്ടറി ഹൃദ്യ റോസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.കെസിവൈഎം ലാറ്റിൻ സംസ്ഥാന വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്സൺ പി.ജെ,സെക്രട്ടറി അരുൺ സെബാസ്റ്റ്യൻ,എക്സിക്യൂട്ടീവ് അംഗങ്ങളായ ദിൽമ മാത്യു, അമൽ ജോർജ്, കലൂർ മേഖല സെക്രട്ടറി അമൃത് ബാരിഡ് കെ.ഡബ്ലു,എന്നിവർ പങ്കെടുത്തു.
പോണേൽ യൂണിറ്റ് ഭാരവാഹികളായ ട്രഷറർ ആന്റണി വിമൽ ബെനിറ്റോ, വൈസ് പ്രസിഡന്റ് തോമസ് ബെന്ഹർ ജോഷി, ഹർഷ ബാബു, ജോ.സെക്രട്ടറി ഹൽന വില്ലി, ആൽബി ജോർജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സംഘടനയുടെ വളർച്ചയ്ക്ക് സംഭാവന നൽകിയ മുൻകാല ഭാരവാഹികൾക്കും സഹകാരികൾക്കും യോഗത്തിൽ ആദരവ് നൽകി.
സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട്ഇടവക വികാരി ഫാ. ആൻ്റണി ബിബു കാടംപറമ്പിൽ, ഫാ. ടിജോ തോമസ് കോലോത്തുംവീട്ടിൽ, ഡീക്കൻ ആഷിക് എന്നിവരുടെ നേതൃത്വത്തിൽ അർപ്പിച്ച ദിവ്യബലിയിൽ ഇടവകയിലെ എല്ലാ യുവജനങ്ങളും പങ്കുചേർന്നു.കെസിവൈഎം നിർമ്മിച്ചു നൽകിയ ദേവാലയത്തിന്റെ ഓപ്പൺ എയർ സ്റ്റേജിന്റെ രജത ജൂബിലി ആഘോഷങ്ങളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.ഹൃദ്യ റോസ്സെക്രട്ടറി.കെ.സി.വൈ.എം പോണേൽ

