കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ന് സമ്പൂർണ എമർജൻസി മോക്ക് ഡ്രിൽ നടക്കും . ഇതിന്റെ ഭാഗമായി താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഉച്ചയ്ക്ക് ഒരുമണി മുതൽ അഞ്ചുമണി വരെയാണ് മോക്ക് എക്സർസൈസ്.ഈ നേരത്ത് വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന റോഡുകളിൽ താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകും. മോക്ക് ഡ്രില്ലിന്റെ ഭാഗമായി വാഹനങ്ങൾ സഞ്ചരിക്കാൻ സൗകര്യമൊരുക്കുന്നതിനും പരിശീലനം സുഗമമാക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിലേക്കുള്ള പ്രവേശന റോഡുകളിൽ താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ യാത്രക്കാർ ഇക്കാര്യങ്ങൾ കണക്കാക്കി തങ്ങളുടെ യാത്രകൾ ക്രമീകരിക്കണമെന്നും മോക്ക് ഡ്രിൽ വേളയിൽ അധികൃതരോടും സുരക്ഷാജീവനക്കാരോടും സഹകരിക്കണമെന്നും വിമാനത്താവള അധികൃതർ അഭ്യർഥിച്ചിട്ടുണ്ട് .

