കോട്ടപ്പുറം: കോട്ടപ്പുറം രൂപത വിദ്യാഭ്യാസ സമിതിയുടെയും കോട്ടപ്പുറം ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 76-മത് “പുഴ നിലാവ്” കോട്ടപ്പുറം മുസരീസ് ആംഫി തിയേറ്ററിൽ നടന്നു .
ലഹരി എന്ന അടിമത്വം എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു പരിപാടി . ആറ്റിക് ഡുവോയുടെ ഗാനങ്ങളുടെ അകമ്പടിയോടെ നടന്ന ഈ അനൗപചാരിക ബോധവൽക്കരണ പരിപാടി പ്രേക്ഷകർക്ക് മനോഹരമായൊരു സംഗീതാനുഭവമായി.
കോട്ടപ്പുറം രൂപത വിദ്യാഭ്യാസ സമിതി ഡയറക്ടർ ഫാ. ബെന്നി ചിറമ്മേൽ എസ്.ജെ നയിച്ച പ്രാർത്ഥനാഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ കോർ കമ്മിറ്റി അംഗം പോളി ജോർജ് എം ആമുഖം അവതരിപ്പിച്ചു. കോട്ടപ്പുറം ടൂറിസം ഡെവലപ്മെന്റ് പ്രതിനിധി രഞ്ജിത്ത് കെ.യു സ്വാഗതം ആശംസിച്ചു.
‘ലഹരി എന്ന അടിമത്വം’ എന്ന വിഷയത്തെ ആസ്പദമാക്കി കൗൺസിലിംഗ് സൈക്കോളജിസ്റ്റ് വിൽജോ വിൽസൺ ബോധവൽക്കരണ സെമിനാർ നടത്തി. സെമിനാറിനോട് അനുബന്ധിച്ച് നടന്ന പൊതു ചർച്ചയിലും ചോദ്യോത്തരവേളയിലും കോട്ടപ്പുറം രൂപത പാസ്റ്ററൽ കൗൺസിൽ ജോയിന്റ് സെക്രട്ടറി ജെസ്സി ജെയിംസ് മോഡറേറ്ററായിരുന്നു ..
കോട്ടപ്പുറം രൂപത വിദ്യാഭ്യാസ സമിതി അംഗം ജെൻസൺ ജോയി യോഗത്തിന് നന്ദി അർപ്പിച്ചു . കോട്ടപ്പുറം രൂപത വിദ്യാഭ്യാസ സമിതി, കോട്ടപ്പുറം ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി പ്രതിനിധികൾ, വാർഡ് തല പ്രതിനിധികൾ, പൊതുപ്രവർത്തകർ, പ്രദേശവാസികൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
കോട്ടപ്പുറം രൂപത വിദ്യാഭ്യാസ കമ്മീഷൻ യൂട്യൂബ് ചാനൽ വഴി തൽസമയം സംപ്രേഷണം ചെയ്തു. വാർഡ് കൗൺസിലർ വി.എം ജോണി, രഞ്ജിത്ത് കെ.യു എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “പുഴ നിലാവ്” ബോധവൽക്കരണ-സംഗീത സന്ധ്യ രാത്രി 8.30ന് സമാപിച്ചു. തുടർന്ന് പ്രാദേശിക കലാകാരന്മാരുടെ ഗാനമേളയും നടന്നു.

