കൊച്ചി: കേരള ലത്തീന്‍ സഭയുടെ ഔദ്യോഗിക മുഖപത്രമായ ജീവനാദത്തിന്റെ 2026ലെ കലണ്ടര്‍ പ്രകാശനം ചെയ്തു. കൊച്ചി രൂപതയില്‍ നടന്ന ചടങ്ങില്‍ ജീവനാദം ചെയര്‍മാനും കോട്ടപ്പുറം ബിഷപ്പുമായ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, നിയുക്ത കൊച്ചി മെത്രാന് റവ. ഡോ. ആന്റണി കാട്ടിപറമ്പിലിന് നല്‍കിയാണ് കലണ്ടര്‍ പ്രകാശനം ചെയ്തത്.
വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ആലപ്പുഴ ബിഷപ്പും കൊച്ചി രൂപത അഡ്മിനിസ്ട്രേറ്ററുമായ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, കൊച്ചി രൂപത മുന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍, ജീവനാദം മാനേജിംഗ് എഡിറ്റര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

