മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സത്യസന്ധമായ ഇടപെടൽ നടത്തുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് .പ്രതികരണമായി റഷ്യയുടെ രണ്ട് വലിയ എണ്ണക്കമ്പനികൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ് അമേരിക്ക.
യുക്രൈൻ ചർച്ചയ്ക്ക് ശേഷം പുടിൻ സത്യസന്ധമായ ഇടപെടൽ നടത്തുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുത്ത നടപടി സ്വീകരിച്ചതെന്ന് യുഎസ് ട്രഷറി മേധാവി മാധ്യമങ്ങളോട് പറഞ്ഞു.
ബുഡാപെസ്റ്റിൽ തീരുമാനിച്ചിരുന്ന ട്രംപ്-പുടിൻ ഉച്ചകോടി മാറ്റിവച്ച് ഒരു ദിവസത്തിന് ശേഷമാണ് ഉപരോധം പ്രഖ്യാപിച്ചത്. മോസ്കോയുമായുള്ള വെടിനിർത്തൽ ചർച്ചകളിൽ പുരോഗതിയില്ലാത്തതിൽ അമേരിക്കൻ പ്രസിഡന്റ് ഖിന്നനാണ് .
‘ഈ അർത്ഥശൂന്യമായ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് പുടിൻ വിസമ്മതിച്ചതിനാൽ, റഷ്യയുടെ യുദ്ധത്തിന് ധനസഹായം നൽകുന്ന റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികൾക്ക് എതിരെ ഉപരോധം ഏർപ്പെടുത്തുകയാണ്. റോസ്നെഫ്റ്റിനും ലുക്കോയിലിനുമെതിരെയാണ് ഉപരോധം’- യുഎസ് ട്രഷറി സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.