മരുതിമൂട്: പുനലൂർ രൂപതയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ, മരുതിമൂട് സെന്റ് ജൂഡ് ഷ്രൈനിൽ ഒക്ടോബർ 23 വ്യാഴാഴ്ച റവ. ഫാ. സാം ഷൈൻ എം. ബി (റെക്ടർ, സെന്റ് ജൂഡ് ഷ്രൈൻ)) കൊടിയുയർത്തി വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിന് ആരംഭം കുറിച്ചു. തിരുനാൾ ആരംഭ ദിവ്യബലിക്ക് റവ. ഫാ ഗ്ലാഡിൻ അലക്സ് (വികാരി, സെൻറ് നിക്കോളാസ് ദേവാലയം പുതിയതുറ) മുഖ്യകാർമികത്വം വഹിച്ചു. റവ. ഫാ വിനീത് പോൾ (തിരുവനന്തപുരം രൂപത) വചനപ്രഘോഷണം നടത്തി.
അനേകായിരങ്ങളുടെ തീർത്ഥകേന്ദ്രമായ മരുതിമൂട് ദേവാലയം വിശുദ്ധ യൂദാതദ്ദേവൂസിന്റെ മധ്യസ്ഥ സാന്നിധ്യം കൊണ്ട് പ്രശസ്തമാണ്. വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാൾ, 2025 ഒക്ടോബർ 24 മുതൽ 29 ബുധൻ വരെ നടത്തപ്പെടുന്നു. എല്ലാദിവസവും ദിവ്യബലി,ആരാധന, നൊവേന എന്നിവ ഉണ്ടായിരിക്കും.
തിരുനാൾ സമാപന ദിനമായ ഒക്ടോബർ 30 വ്യാഴാഴ്ച രാവിലെ 10 30 ന് രൂപതാ മെത്രാൻ ഡോ സെൽവിസ്റ്റർ പൊന്നുമുത്തൻ മുഖ്യകാർമികത്വം വഹിക്കും എന്ന് തീർത്ഥാടന കേന്ദ്രത്തിന്റെ റക്റ്റർ ഫാ. സാം ഷൈൻ ജീവനാദം ന്യൂസിനോട് പറഞ്ഞു.