തിരുവനന്തപുരം: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ പുനഃസംഘടനയിൽ തീരദേശ മേഖലയിലെ കോൺഗ്രസ് പ്രവർത്തകരായ നേതാക്കൾക്ക് ഒരിടം പോലും ലഭിക്കാത്തത് മത്സ്യത്തൊഴിലാളി സമൂഹത്തോട് കാണിക്കുന്ന കടുത്ത അവഗണനയുടെ മറ്റൊരു ഉദാഹരണമാണ്.
“പാർട്ടിയിലെ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം കൊടുക്കുന്നുവെന്ന് പറഞ്ഞ് പുനഃസംഘടന നടപ്പാക്കിയിട്ടും, തീരദേശ മേഖലയെ പാടെ അവഗണിച്ചിരിക്കുന്നു. ഇത് വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ അനീതിയുടെ ഭാഗമാണ്.”
പല പതിറ്റാണ്ടുകളായി കേരളത്തിലെ തീരദേശ മേഖല കോൺഗ്രസിന്റെ ശക്തമായ വോട്ട് ബാങ്കായി നിലകൊണ്ടിട്ടും, ഈ സമൂഹത്തിലെ നേതാക്കളെ സംഘടനാ ഘടനകളിൽ ഉൾപ്പെടുത്താതിരിക്കുക പാർട്ടിയുടെ തീരദേശ പ്രതിബദ്ധതയെ ചോദ്യം ചെയ്യുന്നതാണെന്ന്
മത്സ്യമേഖല സമൂഹം ചേർന്ന് ഏകദേശം പന്ത്രണ്ടുലക്ഷത്തിലധികം മത്സ്യത്തൊഴിലാളികൾ ആണ് കോൺഗ്രസിന്റെ തൂണുകളായി നിലകൊണ്ടത്. വർഷങ്ങളായി പാർട്ടിയെ തോളിലേറ്റി നടന്ന ഈ സമൂഹങ്ങൾക്കും അവരുടെ നേതാക്കൾക്കും ഇന്നും യാതൊരു പ്രാതിനിധ്യവുമില്ലാത്ത അവസ്ഥ തുടരുന്നത് പാർട്ടിയുടെ സമത്വമൂല്യങ്ങൾക്കും സാമൂഹ്യനീതിയ്ക്കുമുള്ള പ്രതിബദ്ധതയെ തന്നെ സംശയാസ്പദമാക്കുന്നു.
“തീരദേശ സമൂഹം പാർട്ടിക്ക് വോട്ട് നൽകി പിന്തുണ നൽകുന്നവരായി മാത്രമല്ല, നയങ്ങൾ ആവിഷ്കരിക്കുന്ന തലത്തിലും ഉൾപ്പെടേണ്ടവരാണ്. പാർട്ടിയുടെ നയരൂപീകരണ സമിതികളിലും സാമൂഹികനീതി കമ്മിറ്റികളിലും മത്സ്യമേഖല പ്രതിനിധിത്വം ഉറപ്പാക്കണം,”
പുനഃസംഘടനാ പട്ടികയിൽ പോലും തീരദേശ മേഖലയിൽ നിന്നുള്ള പേരുകൾ ഇല്ലാതിരിക്കുക പാർട്ടിയിലുളള ഘടനാപരമായ അനീതിയുടെ തെളിവ് ആണെന്നും, ഈ സമീപനം തുടർന്നാൽ തീരദേശ പ്രവർത്തകർ പുതിയ രാഷ്ട്രീയ വഴികൾ തേടേണ്ടി വരും