കൊച്ചി : എറണാകുളം ലൂർദ് ആശുപതിയും നേവൽ ബേസ് കോച്ചി മെറ്റീരിയൽ ഓർഗനൈസേഷൻ വിഭാഗവും സംയുക്തയി നേവൽ ബേസ് വനിതാ ജീവനക്കാർക്കായി സ്തനാർബുദ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ലൂർദ് ആശുപതി ഗൈനക്കോളജി വിഭാഗം കൺസൾട്ടൻ്റ് ഡോ: കാർത്തിക ചങ്ങരത്ത് സ്തനാർബുദം കാരണങ്ങൾ, സ്വയം പരിശോധന, വ്യായാമങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയെ കുറിച്ച് ക്ലാസ്സ് നയിച്ചു. നേവൽ ബേസ് മെറ്റീരിയൽ സൂപ്രണ്ട് കമ്മഡോർ ബിശ്വജിത് ദത്ത ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു .
വൈസ്ചെയർമാൻ ശ്രി . സുധീപ് കുമാർ അധ്യക്ഷത വഹിച്ചു . ആസിഫ് മുഹമ്മദ് , സിജു നിലോഫർഖാൻ, ശിവദാസ് എന്നിവർ സംസാരിച്ചു.