കൊച്ചി: ഫെഡറൽ ബാങ്കിൽ നിന്ന് 27 കോടി രൂപ വെട്ടിച്ച പ്രതിയെ പോലീസ് കുടുക്കി . കേസിലെ മുഖ്യസൂത്രധാരൻ ഷിറാജുൽ ഇസ്ലാമിനെയാണ് ക്രൈംബ്രാഞ്ച് അസമിൽ നിന്ന് അറസ്റ്റ് ചെയ്തത്. വ്യാജ പാൻ കാർഡുകൾ തയ്യാറാക്കി നടത്തിയ തട്ടിപ്പിന് പിന്നിൽ വൻസംഘമുണ്ടെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.
2023ൽ കൊച്ചി സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത് കേസിലാണ് പ്രതി പിടിയിലായത്. തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത് . അന്വേഷണത്തിൽ അസം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത് എന്ന് കണ്ടെത്തുകയായിരുന്നു.
പോലീസ് അസമിൽ തങ്ങി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.അസമിൽ ആഡംബര വീടും കോഴിഫാമും ഉൾപ്പെടെ അത്യാഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത് .
മികച്ച സിബിൽ സ്കോറുള്ള ആളുകളുടെ വ്യക്തിഗത വിവരങ്ങൾ അടക്കം തട്ടിയെടുത്തായിരുന്നു തട്ടിപ്പ്. ഫെഡറൽ ബാങ്കിന്റെ തന്നെ ആപ്പ് വഴി ലോണുകൾ തരപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. ലോൺ കിട്ടണമെങ്കിൽ വിഡിയോ കെവൈസി പൂർത്തിയാക്കേണ്ടതുണ്ട്. വിഡിയോ കൈവൈസി പൂർത്തിയാക്കാൻ പാൻകാർഡിലെ അതേവ്യക്തി തന്നെ വിഡിയോ കെവൈസിയിൽ എത്തേണ്ടതുണ്ട്. അതിനാൽ വ്യാജ പാൻ കാർഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു .