ഇടുക്കി : ഞായറാഴ്ച മുതൽ ഇടതടവില്ലാതെ തകർത്ത് പെയ്ത മഴയിൽ ഇടുക്കിയിലെ കുമളിയിൽ വ്യാപകമായി കൃഷി നശിച്ചു .പത്തു മുറി പ്രദേശത്ത് മാത്രം കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടെന്നാണ് വിലയിരുത്തൽ.
കാലതാമസം ഉണ്ടാകാതെ കൃഷിനാശത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തി നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നു . പലയിടത്തും ഏക്കർ കണക്കിന് കൃഷി ഉരുൾപൊട്ടലിൽ ഒലിച്ചുപോയിട്ടുണ്ട് .
രാത്രിയിൽ തോരാതെ മണിക്കൂറുകളോളം പെയ്ത മഴയിലാണ് കുമളി പഞ്ചായത്തിലെ പത്തു മുറി, ഒട്ടകത്തലമേട് , വെള്ളാരംകുന്ന്, പത്തുമുറി, ശാന്തിഗിരി, അട്ടപ്പള്ളം, ഒന്നാം മൈൽ മേഖലകളിൽ ഉരുൾപൊട്ടി വ്യാപക കൃഷി നാശമുണ്ടായത്. ഏലം, കുരുമുളക്, കൊക്കോ, വാഴ എന്നിവയെല്ലാം ഉരുൾപൊട്ടലിൽ ഒലിച്ചുപോയിട്ടുണ്ട് .