കോട്ടയം: വേളാങ്കണ്ണിയിൽ നവംബറിൽ നടക്കുന്ന പ്രവാസികളുടെ ജൂബിലിയോട് അനുബന്ധിച്ച് ഒരുക്കം എന്ന നിലയിൽ ജൂബിലി വൈബ്സ് എന്ന പേരിൽ കേരള റീജിയൻ മൈഗ്രന്റ്സ് ഗാതറിംഗ് നടന്നു. വിജയപുരം രൂപത പാസ്റ്ററൽ സെന്ററിൽ വച്ച് നടന്ന സമ്മേളനം കെആർഎൽസിസി പ്രവാസി കമ്മീഷൻ ചെയർമാൻ ഡോ. സെബാസ്റ്റ്യൻ തേക്കത്തെചേരിൽ നിർവഹിച്ചു.
KRLCBC ഡെപ്യൂട്ടി സെക്രട്ടറി ഡോ. ഫാ ജിജു അറക്കത്തറ, സിസിബിഐ എക്സിക്യൂട്ടീവ് സെക്രട്ടറി റവ ഫാ ജെയ്സൺ വടശ്ശേരിൽ, കെആർഎൽസിസി വൈസ് ചെയർമാൻ ജോസഫ് ജൂഡ്, എന്നിവർ സംസാരിച്ചു.
കേരളത്തിലെ ലത്തീൻ രൂപതകളിൽ നിന്നുള്ള KLM നേതാക്കന്മാരും, പ്രവാസി കമ്മീഷൻ ഡയറക്ടർമാരും ആനിമേറ്റർമാരും, പ്രവാസി ശുശ്രൂഷകളിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ഈശോ സഭ, സലേഷ്യൻസ്, ഫ്രാൻസിസ്കൻസ്, പാഷനിസ്റ്റ്, ഷെൻസ്റ്റാർട്ട് സഭാ അംഗങ്ങൾ എന്നിവർ പങ്കുവെപ്പുകൾ നടത്തി. ഒക്ടോബർ 15,16 ദിവസങ്ങളിൽ ആയിരുന്നു സംഗമം. നാല്പതോളം പേർ പങ്കെടുത്തു.