സാന്തിയാഗോ: ഫിഫ അണ്ടർ 20 ലോകകപ്പിൽ അർജൻറീനയെ പരാജയപ്പെടുത്തി മൊറോക്കയ്ക്ക് കിരീടം.എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആഫ്രിക്കൻ ടീമ് അർജൻറീനയെ മുട്ടുകുത്തിച്ചത്.
12-ാം മിനിറ്റിൽ നിർണായകമായ പെനാൽറ്റിയിലൂടെ യാസിർ സാബിരിയാണ് മൊറോക്കോയ്ക്ക് ആദ്യം ലീഡ് നൽകിയത്. 29-ാം മിനിറ്റിൽ ഒത്മാൻ മാമയിൽ നിന്ന് ലഭിച്ച പാസ് ഗോളാക്കി മാറ്റി സബിരി വീണ്ടും അർജൻറീനയെ ഞെട്ടിച്ചു.
രണ്ടാം പകുതിയിൽ അർജൻറീൻ താരങ്ങൾ മൊറോക്കൻ ഗോൾ മുഖത്തേക്ക് ഇരച്ചെത്തിയെങ്കിലും ഫലം കണ്ടില്ല .ഒടുവിൽ മൊറോക്കോ ചരിത്രവിജയം നേടുകയായിരുന്നു.
ഏഴാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ അർജൻറീനയ്ക്ക് ടൂർണമെൻറിൽ ഏൽക്കുന്ന ആദ്യ തോൽവിയാണിത്. 1983ൽ ബ്രസീലിനോട് തോറ്റ ശേഷം ഫൈനലിൽ അർജൻറീന പരാജയപ്പെടുന്നത് ഇതു രണ്ടാം വട്ടമാണ് .