കല്യാൺ : സിറോ മലബാർ സഭയുടെ കല്യാൺ രൂപതയെ അതിരൂപതയായി പ്രഖ്യാപിച്ചു. മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായി അഭിഷിക്തനായി.
കല്യാൺ വെസ്റ്റ് സെന്റ് തോമസ് കത്തീഡ്രലിൽ നടന്ന സ്ഥാനാരോഹണ ചടങ്ങുകൾക്ക് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമ്മികനായിരുന്നു. സഭയിലെ ബിഷപ്പുമാരും വൈദികരും സന്യാസിനികളും ഉൾപ്പെടെ ആയിരക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിലാണ് പുതിയ ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. മുൻ ബിഷപ്പ് മാർ തോമസ് ഇലവനാലിൻ്റെ വിരമിക്കൽ ചടങ്ങും നടന്നു.