കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ ”ആരോഗ്യ അടിയന്തരാവസ്ഥകളിലെ അനസ്തേഷ്യോളജി” എന്ന വിഷയത്തെ ആസ്പദമാക്കി ലോക അനസ്തേഷ്യ ദിനം വിവിധ പരിപാടികളോടുകൂടി സംഘടിപ്പിച്ചു. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ റവ. ഫാ. ജോർജ് സെക്വീര ദിനാഘോഷം ഉദ്ഘാടനം ചെയ്തു .
ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടും റേഡിയോളജി വിഭാഗം മേധാവിയും ഡോ. അനുഷ വർഗീസ്, യൂറോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. കൃഷ്ണമൂർത്തി, ഒബ്സ്റ്റേട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. പ്രവീണ എലിസബത്ത് ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .
അനസ്തീഷ്യ വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. ശോഭ ഫിലിപ്പ് അനസ്തീഷ്യ ബോധവത്കരണ ക്ലാസ്സ് നയിച്ചു.അനസ്തേഷ്യ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായ മത്സരാർത്ഥികൾക്ക് ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ റവ. ഫാ. ജോർജ് സെക്വീര സമ്മാനങ്ങൾ വിതരണം ചെയ്തു.
ഡോ. കൗമുദി വി. എം. സീനിയർ കൺസൾട്ടന്റ്, അനസ്തീഷ്യ വിഭാഗം, ഡോ. അനു പോൾ കൺസൾട്ടന്റ്, അനസ്തേഷ്യ വിഭാഗം എന്നിവർ സംസാരിച്ചു . അനസ്തേഷ്യ വിഭാഗത്തിന്റെ ഉൽഭവത്തെയും ചരിത്രത്തെയും ആസ്പദമാക്കി അനസ്തേഷ്യ ടെക്നീഷ്യൻസ് മൈം അവതരിപ്പിച്ചു.ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് അസ്സോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് , ഫാ.സോനു അംബ്രോസ് , ഡോക്ടർമാർ , നേഴ്സുമാർ,വിവിധ വിഭാഗം മേധാവികൾ, ആശുപത്രി ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ എന്നിവർ പങ്കെടുത്തു.