തിരുവമ്പാടി: സംസ്ഥാന സർക്കാർ പാസാക്കിയ വന്യജീവി സംരക്ഷണ ഭേദഗതി ബിൽ ആത്മാർത്ഥത ഉള്ളതാണോയെന്നു സംശയമുണ്ടെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കർഷകരെ പറ്റിക്കാനുള്ള നീക്കമാണെങ്കിൽ ജനങ്ങൾ അതിശക്തമായി പ്രതികരിക്കുമെന്നും താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന അവകാശസംരക്ഷണ യാത്രയുടെ താമരശേരി രൂപതയിലെ പര്യടനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വിദ്യാഭ്യാസ, കാർഷിക മേഖലകളിൽ അവകാശ പോരാട്ടം നടത്തിയ സമര പാരമ്പര്യം കത്തോലിക്ക കോൺഗ്രസിനുണ്ട്. അതുകൊണ്ടാണ് വിമോചന സ മരത്തിന്റെ ഓർമകൾ ചില സന്ദർഭത്തിൽ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിക്കു തികട്ടിവരുന്നത്.
വന്യമൃഗങ്ങളെ മാത്രമല്ല ഇരുകാലിൽ ഉപദ്രവിക്കാൻ വരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും നേരിടേണ്ടിവരുന്ന അവസ്ഥയാണ് കർഷകർക്കുള്ളത്. വന്യമൃഗങ്ങൾ കൃഷി ഭൂമിയിൽ വന്നാൽ കൈകാര്യം ചെയ്യാൻ കർഷകർ തീരുമാനിച്ചുകഴിഞ്ഞെന്നും ബിഷപ്പ് സൂചിപ്പിച്ചു.
കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡൻറ് ഡോ. ചാക്കോ കാളംപറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജാഥാ ക്യാപ്ടൻ പ്രഫ. രാജീവ് കൊച്ചുപറമ്പിൽ, ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, രൂപത ഡയറക്ടർ ഫാ.സബിൻ തൂമുള്ളി ൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, ഗ്ലോബൽ വൈ സ് പ്രസിഡന്റ് ട്രീസ സെബാസ്റ്റ്യൻ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, മേഖല ഡയറക്ട ർ ഫാ. തോമസ് നാഗപറമ്പിൽ, രൂപത സെക്രട്ടറി ഷാജി കണ്ടത്തിൽ, ബെന്നി ലൂക്കോസ്, ജോസഫ് പുലക്കുടി, പ്രിൻസ് തിനംപറമ്പിൽ, സജീവ് പുരയിടം, ടോമി ചക്കിട്ടമുറിയിൽ എന്നിവർ പ്രസംഗിച്ചു.